സിപിഎം ​കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ സ​മ്മേ​ള​നം ഇ​ന്ന് തു​ട​ങ്ങും
Wednesday, December 1, 2021 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര: സി​പിഎം ​കൊ​ട്ടാ​ര​ക്ക​ര ഏ​രി​യാ സ​മ്മേ​ള​ന​ത്തി​തി​ന് ഇ​ന്ന് മാ​വ​ടി ഐ​ശ്വ​ര്യാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (ബി.​രാ​ഘ​വ​ൻ ന​ഗ​ർ) തു​ട​ക്ക​മാ​കും. നാ​ലി​നാ​ണ് സ​മാ​പ​നം. ഇ​ന്ന് കൊ​ടി​മ​ര, പ​താ​ക ജാ​ഥ​ക​ൾ​ക്ക് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ വ​ര​വേ​ൽ​പ് ന​ൽ​കും.

മൂ​ന്നി​ന് രാ​വി​ലെ 10 ന് ​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പി.​റ്റി ഇ​ന്ദു കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ.​ജോ​ൺ​സ​ൺ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് റി​പ്പോ​ർ​ട്ടി​ടി​ൻ​മേ​ലു​ള്ള പൊ​തു​ച​ർ​ച്ച ന​ട​ക്കും.

നാ​ലി​ന് ച​ർ​ച്ച തു​ട​രു​ന്ന​തി​നൊ​പ്പം വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യും. എ​ട്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 160 പേ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. കൂ​ടാ​തെ ജി​ല്ലാ - സം​സ്ഥാ​ഥാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.4 ന് ​വൈ​കി​ട്ടാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക

ബ്രാ​ഞ്ച്, ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ മ​ത്സ​ര​മോ വി​ഭാ​ഗീ​യ​ത​യോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്നു ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ മാ​ത്ര​മാ​ണ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് മാ​റ്റ​മു​ണ്ടാ​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​രം യു​വ​ജ​ന-​വ​നി​താ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ​യും പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​പ്പോ​ഴു​ള്ള ഏ​രി​യാ ക​മ്മി​റ്റി​യി​ൽ ഈ ​പ്രാ​തി​നി​ധ്യ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. പു​തി​യ ഏ​രി​യാ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മ്പോ​ൾ ഇ​പ്പോ​ഴു​ള്ള ചി​ല​ർ ഒ​ഴി​വാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ക​രം പു​തി​യ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. ചി​ല ജ​ന​പ്ര​തി​നി​ധി​ക​ളും പു​തി​യ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി പി.​കെ ജോ​ൺ​സ​ൺ ത​ന്നെ തു​ട​ർ​ന്നേ​ക്കും. മു​ൻ​പ് ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​പ്പോ​ൾ ജി​ല്ലാ നേ​തൃ​ത്വം നേ​രി​ട്ടി​ട​പെ​ട്ടാ​യി​രു​ന്നു പി.​കെ.​ജോ​ൺ​സ​ണെ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത്.