മ​ധ്യ​വ​യ​സ്ക​ന് ക​ഠി​ന ത​ട​വ്
Wednesday, December 1, 2021 11:16 PM IST
കൊ​ല്ലം: വ​യോ​ധി​ക​യെ ബ​ലാ​ൽ​സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച​യാ​ളെ ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ അ​സി. സെ​ഷ​ൻ​സ് ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
പാ​രി​പ്പ​ള​ളി പാ​ന്പു​റം മ​ദാ​മ്മ​ത്തോ​പ്പ് ത​ട​ത്തി​ൽ പ​ടീ​ഞ്ഞാ​റ്റ​തി​ൽ അ​ജ​യ​കു​മാ​റി​നെ​യാ​ണ് (56) ശി​ക്ഷി​ച്ച​ത്. മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും മു​പ്പ​തി​നാ​യി​രം രൂ​പാ പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് പൂ​ർ​ണ​മാ​യും ഇ​ര​യ്ക്ക് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.
2017 ജൂ​ലൈ 18ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വെ​ള​ളം കു​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ധ്യ​വ​യ്സ്്ക​യെ സ​മീ​പി​ച്ച ഇ​യാ​ൾ വീ​ടി​നു​ള​ളി​ൽ ക​യ​റി​യ അ​വ​രെ ക​ട​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു.