ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന് പ​രവൂ​രി​ൽ സ്റ്റോ​പ്പ്‌ അ​നു​വ​ദിക്കണമെന്ന്
Thursday, December 2, 2021 10:46 PM IST
പ​ര​വൂ​ർ: ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ൺ സെ​ന്‍റർ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ല​ത്തേ​യ്ക്ക് പു​ല​ർ​ച്ചെ 4.30 നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് രാ​ത്രി 7.30 നു​മാ​ണ് പ​രവൂ​ർ വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​ട്രെ​യി​നി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് ഉ​ണ്ടെ​ങ്കി​ൽ യാ​ത്രാ​ക്ലേ​ശം മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന പ​ര​വൂ​ർ നി​വാ​സി​ക​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹ​ര​മാ​കു​മ​യി​രു​ന്നു. വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് 6.30 ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പു​ള്ള പു​ന​ലൂ​ർ മ​ധു​ര പാ​സഞ്ച​ർ ക​ഴി​ഞ്ഞാ​ൽ പി​ന്നെ​യു​ള്ള​ത് 4 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക്ക്ക് രാ​ത്രി 10-നു​ള്ള വേ​ണാ​ട് എ​ക്സ്പ്ര​സ് മാ​ത്ര​മ​നു​ള്ള​ത്
വൈ​കു​ന്നേ​രം മു​ത​ൽ രാ​ത്രി 10 വ​രെ 4 മ​ണി​ക്കൂ​റോ​ളം കൊ​ല്ല​ത്തേ​യ്ക്ക് പോ​കാ​ൻ കാ​ത്തി​രി​ത്തേ​ണ്ട അ​വ​സ്ഥയാ​ണുള്ളത്. സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഇ​ത് മൂ​ലം വ​ള​രെ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു. ഇ​തി​നാ​യി എം ​പി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു
പ​ര​വൂ​ർ മാ​ത്ര​മാ​ണ് ഏ​റ​നാ​ടി​നു സ്റ്റോ​പ്പ്‌ ഇ​ല്ലാ​ത്ത​ത്. അ​ടി​യ​ന്തി​ര​മാ​യി സ്റ്റോ​പ്പ്‌ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ക്ക​മ്മിറ്റി യോ​ഗം റെ​യി​ൽ​വേ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ക്കം മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ​ര​വൂ​ർ കു​മാ​ർ, അ​നൂ​പ് ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.