ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലാ​ഖ കൂ​ട്ടം ഒ​മ്പ​ത് പേ​രെ നി​യ​മി​ച്ചു
Thursday, December 2, 2021 10:46 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന മാ​ലാ​ഖ കൂ​ട്ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 9 പേ​രെ നി​യ​മി​ച്ചു. ജ​ന​റ​ൽ ബി​എ​സ് സി ​നേ​ഴ്സി​ങ് പാ​സാ​യ 100 വ​നി​ത​ക​ൾ​ക്ക് ജോ​ലി ന​ല്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.
മാ​ലാ​ഖ കൂ​ട്ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​കൊ​ല്ലം സ​ർ​ക്കാ​ർ​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 9 പേ​ർ​ക്കാ​ണ് ന​ഴ്സിം​ഗ് ജോ​ലി​യി​ൽ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ ​ആ​ശാ​ദേ​വി മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ​.സ​ന്തോ​ഷ് കു​മാ​റി​ന് കൈ​മാ​റി.
ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സ​രി​ത പ്ര​താ​പ്, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. എം ​ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.