ശി​ല്പ​ശാ​ല ഇന്ന്
Thursday, December 2, 2021 11:16 PM IST
കൊല്ലം: കേ​ര​ള വ​നി​താ ക​മ്മി​ഷ​ന്‍ സ്ത്രീ​സ​മ​ത്വ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യു​ള്ള മാ​ര്‍​ഗ​രേ​ഖ​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദ​രി​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30-ന് ​കേ​ര​ള വ​നി​താ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​മ്മി​ഷ​ന്‍ അം​ഗം എം.​എ​സ്. താ​ര അ​ധ്യ​ക്ഷ​യാ​കും.
കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​സ്.​ബാ​ബു, കേ​സ​രി സ്മാ​ര​ക ജേ​ര്‍​ണ​ലി​സ്റ്റ് ട്ര​സ്റ്റ്, കേ​ര​ള യൂ​ണി​യ​ന്‍ ഓ​ഫ് വ​ര്‍​ക്കിം​ഗ് ജേ​ര്‍​ണ​ലി​സ്റ്റ് എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​ര​സ്വ​തി നാ​ഗ​രാ​ജ​ന്‍, ഗീ​ത ന​സീ​ര്‍, ന​വ​മി സു​ധീ​ഷ്, ശ്രീ​ല​ത ഹ​രി, അ​നു​പ​മ ജി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും.
ശ്രീ​കാ​ന്ത് എം. ​ഗി​രി​നാ​ഥ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഇ.​എം.​രാ​ധ, ഷി​ജി ശി​വ​ജി, ഷാ​ഹി​ദാ ക​മാ​ല്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ കു​ന്ന​ത്ത് എന്നിവര്‌ പ്രസംഗിക്കും.