ചാത്തന്നൂർ: പിണറായിയുടെ ഭരണത്തിൽ വൻ സാമ്പത്തിക ബാധ്യതയിലായ കേരളത്തെ വൻ കടക്കെണിയിലാക്കുന്ന കെ-റെയിൽ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുന്ന കെ -റെയിൽ പദ്ധതിക്ക് പകരം സബർമൻ പദ്ധതിയാണ് കേരളത്തിന് അഭികാമ്യമെന്ന് പഠനങ്ങൾ തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതി അഴിമതി നടത്താൻ വേണ്ടി മാത്രമാണന്നും അദ്ദേഹം കൂട്ടി ചേർത്തു. കെ-റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തിയും ദേശീയ പാത മതിൽ കെട്ടി തിരിച്ച് അശാസ്ത്രീയമായി റോഡ് നിർമിക്കുന്നതിെനെ തിരെയും യു ഡി എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ ചാത്തന്നുരിൽ സംഘടിപ്പിച്ച ഏകദിന പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി.
നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമത്തിൽ യുഡിഎഫ് നേതാക്കളായ പി.സി.വിഷ്ണുനാഥ് എം എൽ എ, എ.എ.അസീസ്, ജി.ദേവരാജൻ, കെ.സി.രാജൻ, പി.രാജേന്ദ്രപ്രസാദ്, ജി.പ്രതാപവർമ്മ തമ്പാൻ, ജി.രാജേന്ദ്രപ്രസാദ്, എ.യുനുസ്കുഞ്ഞ്, ബിന്ദുകൃഷ്ണ,ശൂരനാട് രാജശേഖരൻ, എ.ഷാനവാസ്ഖാൻ, ബിജു പാരിപ്പള്ളി, എൻ.ഉണ്ണിക്കൃഷ്ണൻ, എ. ശുഹൈബ്, സുഭാഷ് പുളിക്കൽ, സുന്ദരേശൻ പിള്ള, രാജൻ കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.