ഗാ​ന്ധി​ജി​യു​ടെ പാ​രി​പ്പ​ള്ളി സ​ന്ദ​ർ​ശ​നവും ​പ്ര​സം​ഗ​വും: വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്
Saturday, January 15, 2022 10:38 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: മ​ഹാ​ത്മഗാ​ന്ധി പാ​രി​പ്പ​ള്ളി​യി​ലെ​ത്തി​യ ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തി​ന് ഇന്ന് 85 വ​ർ​ഷം . പ​ഴ​യ ത​ല​മു​റ​യോ​ടൊ​പ്പം വി​സ്മൃ​തി​യി​ലേ​യ്ക്ക് മ​റ​യു​ന്ന, പു​തി​യ ത​ല​മു​റ​യ്ക്ക് അ​ജ്ഞാ​ത​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന പാ​രി​പ്പ​ള്ളി​യു​ടെ ആ ​ധ​ന്യ​നി​മി​ഷ​ങ്ങ​ൾ​ക്ക് കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെടു​ന്ന പ​രി​ഗ​ണ​ന പ​ക​രു​ക​യാ​ണ് ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല.

പാ​രി​പ്പ​ള്ളി​യു​ടെ ​യശ​സ് ഉ​യ​ർ​ത്തു​ന്ന ഈ ​ച​രി​ത്ര സം​ഭ​വ​ത്തി​ന് അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ല്കാ​ൻ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ കാ​ല​ഘ​ട്ടം അ​താ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തു​വ​രെ​യും വി​സ്മ​രി​ക്ക​പ്പെ​ട്ടി​രു​ന്ന സം​ഭ​വ​ത്തെ 85-ാം വ​ർ​ഷ​ത്തി​ൽ ആ​ദ്യ​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യാ​ണെന്ന് ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡന്‍റ് എ​സ്.​ആ​ർ. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

1937 ജ​നു​വ​രി 16നാ​ണ് മ​ഹാ​ത്മ ഗാ​ന്ധി പാ​രി​പ്പ​ള്ളി​യി​ലെ​ത്തി​യ​തും പ്ര​സം​ഗി​ച്ച​തും. സ​ന്ത​ത സ​ഹ​ചാ​രി​യാ​യ മ​ഹാ​ദേവ് ദേ​ശ്‌​മു​ഖ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ല​ന്തൂ​ർ ഗാ​ന്ധി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന കെ.​കു​മാ​റാ​യി​രു​ന്നു പ​രി​ഭാ​ഷ​ക​ൻ. കെ.​എ​ൻ.​ഗോ​പാ​ല​ക്കു​റു​പ്പ്, ശ്രീ​മൂ​ലം പ്ര​ജാ സ​ഭാം​ഗ​മാ​യി​രു​ന്ന ആ​ർ. അ​ച്യു​ത​ൻ, എം.​ജി. കോ​ശി തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു സം​ഘാ​ട​ക​ർ.

കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച ഗാ​ന്ധി​ജി​യും കേ​ര​ള​വും എ​ന്ന പു​സ്ത​ക​ത്തി​ലും മ​ഹാ​ദേ​വ് ദേ​ശാ​യി​യു​ടെ എ​പി​ക് ഒ​ഫ് ട്രാ​വ​ൻ​കൂ​ർ എ​ന്ന പു​സ്ത​ക​ത്തി​ലും ഗാ​ന്ധി​ജി​യു​ടെ പാ​രി​പ്പ​ള്ളി സ​ന്ദ​ർ​ശ​ന​വും പ്ര​സം​ഗ​വും വി​വ​രി​ക്കു​ന്നു​ണ്ട്.

അ​ഞ്ചു ത​വ​ണ കേ​ര​ള​ത്തി​ലെത്തി​യി​ട്ടു​ള്ള ഗാ​ന്ധി​ജി​യു​ടെ അ​ഞ്ചാ​മ​ത്തെ സ​ന്ദ​ർ​ശ​നം 1937 ജ​നു​വ​രി 12 മു​ത​ൽ 21 വ​രെ​യാ​യി​രു​ന്നു. 1936 ജ​നു​വ​രി 12 ന് ​തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ശ്രീ ​ചി​ത്തി​ര തി​രു​ന്നാ​ൾ ബാ​ല​രാ​മ​വ​ർ​മ്മ ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​രം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഗാ​ന്ധി​ജി​യു​ടെ സ​ന്ദ​ർ​ശ​നം.

16 ന് ​വ​ർ​ക്ക​ല ശി​വ​ഗി​രി മ​ഠ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തിയ​ശേ​ഷ​മാ​ണ് പാ​രി​പ്പ​ള്ളി​യി​ലെ കാ​ള ച​ന്ത മൈ​താ​ന​ത്ത് പ്ര​സം​ഗം ന​ട​ത്തി​യ​ത്. ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തെ സ്പ​ർ​ശി​ച്ചാ​യി​രു​ന്നു പ്ര​സം​ഗം.

ഗാ​ന്ധി​ജി​യു​ടെ പാ​രി​പ്പ​ള്ളി പ്ര​സം​ഗ​ത്തി​ൽ നി​ന്നും: വി​ളം​ബ​രം മ​ഹ​ത്ത​ര​മാ​ണെ​ന്നും ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും വ്യ​ക്ത​മാ​ണ്. നി​ങ്ങ​ൾ ഈ ​സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​ണ്. ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ അ​വ​ർ​ണ്ണ​രും മ​റ്റു​ള്ള​വ​രും ത​മ്മി​ൽ ഒ​രു വ്യ​ത്യാ​സ​വും കാ​ണു​ന്നി​ല്ല. ജ​ന്മ​നാ വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള​വ​രാ​ണ​വ​ർ. ഭ​ക്തി​യ്ക്ക് ഒ​രു പോ​രാ​യ്മ​യു​മി​ല്ല. ​സ​മാക​ർ​ഷ​ക​മാ​യ ഒ​ര​ന്ത​സ് സ്ത്രീ - ​പു​രു​ഷ​ന്മാ​ർ​ക്കു​ണ്ട്. ഈ ​വി​ളം​ബ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ണം. സ​വ​ർ​ണ​ർ, അ​വ​ർ​ണ​രു​ടെ കു​ടി​ലു​ക​ളി​ലെത്തി ​ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ശീ​ലം അ​വ​രി​ൽ വ​ള​ർ​ത്തി എ​ടു​ക്ക​ണം. ക്ഷേ​ത്ര ദ​ർ​ശ​നം കൊ​ണ്ട് അ​വ​ർ​ണ​രു​ടെ ജീ​വി​ത വീ​ക്ഷ​ണം മാ​റും.

ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളാ​യി​രു​ന്നു പാ​രി​പ്പ​ള്ളി​യി​ലേ​ത്. ക​ട​യ്ക്ക​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഗി​രി​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​യി​രു​ന്നു മൈ​താ​നം ക​മ​നീ​യ​മാ​ക്കി​യ​ത്. ഗി​രി​വ​ർ​ഗ​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​മ​ൻ പി​ള്ള​യെ ഗാ​ന്ധി​ജി പ്ര​ശം​സി​ക്കു​ക​യും ഗി​രി​വ​ർ​ഗ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്

ഇന്ന് വൈകുന്നേരം നാലിന് ​ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പ്ര​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.