മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യ​ം‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Saturday, January 15, 2022 10:38 PM IST
അഞ്ചൽ: മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം അ​ഞ്ച​ൽ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ച​ൽ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ര്‍​ണ​മെ​ന്‍റ് യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് ഫാ. ​റെ​നി ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച​ൽ ജെ​റു​സ​ലേം ടീം ​ടൂ​ര്‍​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ളാ​യി. കു​ള​ത്തു​പ്പു​ഴ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്താ​മോ ടീം ​ര​ണ്ടും, ച​ന്ദ​ന​ക്കാ​വ് ശാ​ലേം മാ​ർ​ത്തോ​മാ ടീം ​മൂ​ന്നും സ്ഥാ​ന​ത്ത് എ​ത്തി. വി​ജ​യി​ക​ള്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡും, എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും ന​ല്‍​കി.

ഫാ. ​ഫി​ലി​പ് ഐ​സ​ക്, ഫാ. ​ജെ​റി ജോ​ണ്‍, ഫാ. ജോ​ബി​ന്‍ ജോ​ണ്‍, ഫാ. അ​നി​ല്‍ ജോ​സ​ഫ്, യു​വ​ജ​ന സ​ഖ്യ​സെ​ക്ര​ട്ട​റി ഷെ​റി​ൻ റെ​ജി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന, സ​മാ​പ​ന ച​ട​ങ്ങു​ക​ളി​ല്‍ സ​ന്നി​ഹ്ത​രാ​യി​രു​ന്നു