വ​യോ​ധി​ക​നാ​യ ഭാ​ര്യ​പി​താ​വി​നെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Saturday, January 15, 2022 10:38 PM IST
കൊല്ലം: മ​ക​ളെ ഉ​പ​ദ്ര​വി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഭാ​ര്യ പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ല്ലം മു​ണ്ട ക്ക​ൽ എം.​ആ​ർ.​എ 18 ലൈ​ലാ സ​ദ​ന​ത്തി​ൽ ലാ​ൽ​ജി (40) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ പി​താ​വും വ​യോ​ധി​ക​നു​മാ​യ ഗോ​പി​നാ​ഥ​നെ (76) ആ​ക്ര​മി​ച്ച​തി​നാ​ണ് പി​ടി​യി​ലാ​യ​ത്. മ​ക​ളെ നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട ് ചോ​ദ്യം ചെ​യ്ത പ്ര​കോ​പ​ന​ത്തി​ൽ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കാ​ർ സ​ർ​വീ​സ് ചെ​യ്യു​ന്ന വാ​ട്ട​ർ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യി​ൽ മു​ഖാ​സ്ഥി​ക്ക് പൊ​ട്ട​ലേ​റ്റ് ഗോ​പി​നാ​ഥ​ൻ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗോ​പി​നാ​ഥ​ന്‍റെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ലാ​ൽ​ജി​യെ കൊ​ല്ലം എ​സ്എ​ൻ കോ​ളേ​ജി​ന് സ​മീ​പം നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​​ഐ മാ​രാ​യ ര​തീ​ഷ്കു​മാ​ർ, എഎ​സ്​ഐ ബി​ന്ദു, സി​പി​ഒ സ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.