ദ​ര്‍​ഭ​ക്കു​ളം ഭൂ​ര​ഹി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍​: പ്ര​ഖ്യാ​പ​നങ്ങൾ ജ​ല​രേ​ഖ​യാ​യി മാ​റു​ന്നു
Saturday, January 15, 2022 10:52 PM IST
കു​ള​ത്തൂ​പ്പു​ഴ: നാ​ലു പ​തി​റ്റാ​ണ്ടു നീ​ണ്ട ദ​ര്‍​ഭ​ക്കു​ളം ഭൂ​ര​ഹി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണു​മെ​ന്നു​ള്ള അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യി മാ​റു​ന്നു. ഇ​ക്ക​ഴി​ഞ്ഞ അ​സം​ബ്ലി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ വി​സ്മൃ​തി​യി​ലാ​യി.

ക​ഴി​ഞ്ഞ നാ​ല​പ​ത്ത​ഞ്ചു വ​ര്‍​ഷ​ങ്ങ​ളാ​യി ഭൂ​ര​ഹി​ത​രാ​യി ഉ​ഴ​ലു​ന്ന ദ​ര്‍​ഭ​ക്കു​ളം നി​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​ളി​ച്ചു ചേ​ര്‍​ത്ത് ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളി​ല്‍ ഉ​ട​ന്‍ ഭൂ​മി ക​ണ്ടെ​ത്തി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നുശേ​ഷ​മാ​ണ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ റോ​സു​മ​ല, സാം​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ന​ല്‍​കി പ​രി​ഹ​രി​ച്ച​ത്. എ​ന്നാ​ല്‍ ദ​ര്‍​ഭ​ക്കു​ളം ഭൂ​ര​ഹി​ത​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി ഭൂ​മി ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളോ​ട് മ​ന്ത്രി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്ലാ​തെ ഫ​യ​ലു​ക​ള്‍ എ​വി​ടെ​യോ ഉ​റ​ങ്ങു​ക​യാ​ണ്.

ഇ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി സ​ര്‍​ക്കാ​രി​ന്‍റെ​യും വ​കു​പ്പു മ​ന്ത്രി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗം ചേ​ര​ലും ച​ര്‍​ച്ച​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഹ​സ​നം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന ആ​ക്ഷേ​പം​ഉ​യ​രു​ന്ന​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കി​ഴ​ക്ക​ന്‍ മ​ല​യോ​ര​ത്തെ ക​ല്ലാ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്തു വ​ന്നി​രു​ന്ന ഭൂ​മി പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് മി​ച്ച​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ ഭൂ​ര​ഹി​ത​രാ​യ​വ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ 1975 ല്‍ ​വി​ജ്ഞാ​പ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച ന്യാ​യ​വി​ല റ​വ​ന്യൂ​വ​കു​പ്പി​ലേ​ക്ക് അ​ട​ച്ച 154 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രേ​ക്ക​ര്‍ വീ​തം ഭൂ​മി അ​നു​വ​ദി​ച്ച് അ​സൈ​ന്‍​മെ​ന്‍റ് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​സൈ​ന്‍​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ ത​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ചു കി​ട്ടി​യ സ്ഥ​ലം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​ണ്ടെ​ത്തി അ​തി​ര് തി​രി​ച്ച് വേ​ലി കെ​ട്ടു​ന്ന​തി​നു ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ട​സ്സ വാ​ദ​വു​മാ​യി വ​നം വ​കു​പ്പ് എ​ത്തു​ന്ന​ത്. പ്ര​ദേ​ശം നി​ഷി​പ്ത വ​ന​മേ​ഖ​ല​യി​ലാ​ണെ​ന്നും അ​തി​നാ​ല്‍ സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ വ​നം വ​കു​പ്പ് നാ​ട്ടു​കാ​രെ ഒ​ഴി​പ്പി​ച്ച് പ്ര​ദേ​ശം ക​യ്യേ​റി​യ​തോ​ടെ​യാ​ണ് രേ​ഖ​ക​ള്‍ പ്ര​കാ​രം ഒ​രേ​ക്ക​ര്‍ വീ​തം വ​സ്തു ഉ​ള്ള ഇ​വ​ര്‍ വീ​ണ്ടും ഭൂ​ര​ഹി​ത​രാ​യി മാ​റി​യ​ത്

തു​ട​ര്‍​ന്ന് ഇ​ക്കാ​ല​മ​ത്ര​യും​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് മു​ന്നി​ല്‍ ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി മ​ന്ദി​ര​ങ്ങ​ളും സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ഫ​ല പ്രാ​പ്തി​യി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. അ​സൈ​ന്‍​മെ​ന്‍റ് ല​ഭി​ച്ച​വ​രി​ല്‍ ന​ല്ലൊ​രു പ​ങ്കും വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന് ഇ​തി​നോ​ട​കം കാ​ല​യ​വ​നി​ക​ള്‍​ക്കു​ള്ളി​ല്‍ മ​റ​ഞ്ഞു ക​ഴി​ഞ്ഞു. നി​ല​വി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രാ​ക​ട്ടെ എ​ഴു​പ​തും എ​ണ്‍​പ​തു​മൊ​ക്കെ​യാ​യ പ​ല​രും സ്വ​ന്തം കി​ട​പ്പാ​ട​മി​ല്ലാ​തെ മ​റ്റു​പ​ല​രു​ടെ​യും വീ​ടു​ക​ളി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​തു പോ​ലും

ഇ​തി​നി​ടെ മു​ന്‍ യു​ഡിഎ​ഫ്. സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ട​മു​ള​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ദ​ര്‍​ഭ​ക്കു​ളം ഭൂ​ര​ഹി​ത​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി ഭൂ​മി ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​വ​സാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ഭ​വ​ന പ​ദ്ധ​തി​ക്കാ​യി വി​ട്ടു​ന​ല്‍​കി.​ ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഇ​ട​തു സ​ര്‍​ക്കാ​ര്‍ റ​വ​ന്യൂ-​വ​നം വ​കു​പ്പ് മ​ന്ത്രി​മാ​രും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ന്ന​ത​രും ചേ​ര്‍​ന്ന് വി​ളി​ച്ചു ചേ​ര്‍​ത്ത സ​ര്‍​ക്കാ​ര്‍ ത​ല യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​വ​ശ​ത്തു​ള്ള ഭൂ​മി പ​ക​ര​മാ​യി വ​നം വ​കു​പ്പി​നു വി​ട്ടു ന​ല്‍​കി​യാ​ല്‍ ദ​ര്‍​ഭ​ക്കു​ളം ഭൂ​ര​ഹി​ത​ര്‍​ക്ക് ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന​തി​നു ത​യ്യാ​റാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ന്‍ പ്ര​കാ​രം കു​ള​ത്തൂ​പ്പൂ​ഴ മ​രു​തി മൂ​ടി​നു സ​മീ​പ​ത്തെ പ്ലാ​ന്‍റേ​ഷ​ന്‍ പ്ര​ദേ​ശം വ​നം വ​കു​പ്പി​ലെ​യും റ​വ​ന്യൂ വ​കു​പ്പി​ലേ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വ​കു​പ്പു​ക​ളു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ല്‍ കു​രു​ങ്ങി ഈ ​നീ​ക്ക​വും തു​ട​ങ്ങി​യി​ട​ത്തു ത​ന്നെ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വ​ച്ച് ന​ട​ന്ന വ​കു​പ്പു ത​ല ഉ​ന്ന​ത​യോ​ഗ​ത്തി​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല​ട​ക്കം റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ല്ല.

തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പും ആ​ര​വ​ങ്ങ​ളും അ​വ​സാ​നി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ദ​ര്‍​ഭ​ക്കു​ളം ഭൂ​ര​ഹി​ത​രെ​യും എ​ല്ലാ​വ​രും മ​റ​ന്നു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന ദ​ര്‍​ഭ​ക്കു​ളം ഭൂ​ര​ഹി​ത​ര്‍​ക്ക് വേ​ണ്ടി വാ​ദി​ക്കാ​നും ആ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങാ​നും മ​റ്റും നേ​താ​ക്ക​ള്‍​ക്കും രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കും ഉ​ത്സാ​ഹ​മി​ല്ലാ​ത്ത​തി​നാ​ല്‍ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വ​ലി​യ താ​ല്പ​ര്യ​മി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.