ഭാ​ര്യ​യെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വി​നെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Saturday, January 15, 2022 10:52 PM IST
അ​ഞ്ച​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വി​നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​ട്ട​പ്പു​റം മേ​ട​യി​ല്‍ ല​താ മ​ന്ദി​ര​ത്തി​ല്‍ ജി​ന്‍​സി​യെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഭ​ര്‍​ത്താ​വ് ദീ​പു​വി​നെ സം​ഭ​വ സ്ഥ​ല​ത്തും ഇ​യാ​ള്‍ വെ​ട്ടു​ക​ത്തി​ക്ക് മൂ​ര്‍​ച്ച കൂ​ട്ടി​യ ക​ട​യ്ക്ക​ലി​ലെ ആ​ല​യി​ലും എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ആ​യി​രു​ന്ന ദീ​പു​വി​നെ ക​ട​യ്ക്ക​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​പ്പോ​ള്‍ ദീ​പു​വി​നെ ക​ണ്ട ജി​ന്‍​സി​യു​ടെ മാ​താ​വ് പൊ​ട്ടി​ക്ക​ര​ഞ്ഞു. ദീ​പു​വി​നെ ജ​യി​ലി​ല്‍ നി​ന്നും പു​റ​ത്തു​വി​ട​രു​തെ​ന്നും പു​റ​ത്തു​വി​ട്ടാ​ല്‍ ത​ന്‍റെ ചെ​റു​മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. കൃ​ത്യം പോ​ലീ​സി​നോ​ട് വി​വ​രി​ച്ച പ്ര​തി, കൊ​ല​ത​കം ന​ട​ത്തി​യ രീ​തി​യും കൊ​ല​പ​ത​ക​ത്തി​നാ​യി എ​ത്തി​യ വ​ഴി, കൃ​ത്യം നി​ര്‍​വ​ഹി​ച്ചശേ​ഷം മ​ട​ങ്ങി​പോ​യ വ​ഴി​യും പോ​ലീ​സി​ന് കാ​ട്ടി​കൊ​ടു​ത്തു. വീ​ട്ടി​ലെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം ഇ​യാ​ളെ വെ​ട്ടു​ക​ത്തി മൂ​ര്‍​ച്ച​കൂ​ട്ടാ​ന്‍ എ​ത്തി​യ ആ​ല​യി​ലും ദീ​പു​വി​നെ എ​ത്തി​ച്ചു.

ആ​ല ഉ​ട​മ ദീ​പു​വി​നെ തി​രി​ച്ച​റി​ഞ്ഞു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇ​യാ​ളെ വേ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ദീ​പു​വി​നെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം 90 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നു ജി​ന്‍​സി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി പ​റ​ഞ്ഞു. ക​ട​യ്ക്ക​ല്‍ എ​സ്ഐ അ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്