ആ​ന എ​ഴു​ന്നെള്ള​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം മാ​ത്രം
Sunday, January 16, 2022 11:41 PM IST
കൊല്ലം: ക്ഷേ​ത്രാ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ഴു​ന്ന​ള്ള​ത്തി​നാ​യി അ​മ്പ​ല​ത്തി​ന്‍റെ മ​തി​ല്‍​ക്കെ​ട്ടി​ന് പു​റ​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഒ​രു ആ​ന​യെ മാ​ത്രം എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ തീ​രു​മാ​നം. നാ​ട്ടാ​ന പ​രി​പാ​ല​ന ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ല്‍ ക്ഷേ​ത്ര മ​തി​ല്‍​ക്കെ​ട്ടി​നു​ള്ളി​ല്‍ പ​ര​മാ​വ​ധി അഞ്ച് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും ധാ​ര​ണ​യാ​യി. ഇ​തി​നാ​യി അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ അ​നു​മ​തി വേ​ണം. ഏഴ് ആ​ന​ക​ളെ വ​രെ വേ​ണ്ടി വ​രു​മ്പോ​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​യാ​ണ് തേ​ടേ​ണ്ട​ത്.

ഏ​ഴി​ല്‍ കൂ​ടു​ത​ല്‍ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ ഒ​രു മാ​സം മു​മ്പ് നി​രീ​ക്ഷ​ണ സ​മി​തി​ക്ക് അ​പേ​ക്ഷ ന​ല്‍​ക​ണം. വ​നം വ​കു​പ്പ്, എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ്, ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​യു​ടെ അ​ട​സ്ഥാ​ന​ത്തി​ല്‍ സ​മി​തി​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാം. രാ​വി​ലെ 10ന് ശേ​ഷ​വും വൈ​കുന്നേരം നാ​ലിന് മു​മ്പും ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ പാ​ടി​ല്ല. നി​ര്‍​ദ്ദേ​ശ​ങ്ങ​ളെ​ല്ലാം അം​ഗീ​ക​രി​ച്ചു​ള്ള സ​ത്യ​വാ​ങ്മൂ​ലം ക്ഷേ​ത്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യി​ല്‍ നി​ന്ന് ല​ഭി​ച്ച ശേ​ഷം മാ​ത്രം അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യാ​ല്‍ മ​തി​യാ​കും. ഉ​ത്സ​വ​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത ക്ഷേ​ത്ര​ങ്ങ​ള്‍​ക്ക് വീ​ണ്ടും അ​വ​സ​രം ന​ല്‍​കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ലേ​ക്ക് ശു​പാ​ര്‍​ശ ന​ല്‍​കു​ന്ന​തി​നും എ​ഡി​എ​മ്മിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.