ന​ഴ്സി​ന്‍റെ സം​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‌: മ​ധ്യ​വ​യ​സ്ക​ന് പു​ന​ർ ജ​ന്മം
Monday, January 17, 2022 11:04 PM IST
കൊ​ട്ടി​യം: ന​ല്ല സ​മ​രി​യക്കാ​രി ആ​യ ന​ഴ്സി​ന്‍റെ സം​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ മ​ധ്യ​വ​യ​സ്ക​ന് പു​ന​ർ ജ​ന്മം. കൊ​ട്ടി​യം ഹോ​ളി ക്രോ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ആ​യ ഫി​ലോ​മി​ന​യു​ടെ സം​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ആ​ണ് ആ​ര്യ​ങ്കാ​വ്കാ​ര​നാ​യ ജോ​ണി (56) ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കാ​ര​ണം ആ​യ​ത്.

ഏ​ക​ദേ​ശം ഒ​രു മാ​സം മു​ൻ​പ് ജോ​ൺ ആ​ര്യ​ങ്കാ​വ് നി​ന്ന് കൊ​ട്ടി​യം ഹോ​ളി ക്രോ​സി​ലെ കാ​ർ​ഡി​യോ​ള​ജി. ഒ​പി​യി​ൽ ഡോ​ക്ട​റെ കാ​ണു​ന്ന​തി​നാ​യി കൊ​ട്ടി​യ​ത്തു നി​ന്നു ഹോ​സ്പി​റ്റ​ലി​ലേ​ക്ക് ന​ട​ന്നു വ​രു​ക​യാ​യി​രു​ന്നു. ത​നി​ച്ച് പ​കു​തി ദൂ​രം എ​ത്തി​യ​പ്പോ​ൾ അ​റി​യാ​തെ ക​ഴു​ത്തി​ൽ ത​ലോ​ടി​യ​പ്പോ​ൾ അ​ദ്ദേ​ഹം ബോ​ധ​മ​റ്റ് വ​ഴി​യ​രു​കി​ലെ ചെ​ളി​വെ​ള്ള​ത്തി​ൽ വീ​ണു കി​ട​ക്കു​ക​യാ​യി​രു​ന്നു.
ഈ ​സ​മ​യം കോ​ളേ​ജ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ധാ​രാ​ളം ആ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തെ ക​ട​ന്നു പോ​യി എ​ന്നാ​ൽ അ​ദ്ദേ​ഹം ചെ​ളി​യി​ൽ വീ​ണു കി​ട​ക്കു​ന്ന​തു കൊ​ണ്ട് മ​ദ്യ​പ​ൻ ആ​ണെ​ന്ന് ക​രു​തി ആ​രും അ​ടു​ത്ത് ചെ​ന്ന് നോ​ക്കി​യി​ല്ല

ത​ന്‍റെ 8 മ​ണി​ക്കു​ള്ള ഡ്യൂ​ട്ടി​ക്ക് സ​മ​യം പോ​യ​ത് മൂ​ലം കൊ​ട്ടി​യ​ത്തു നി​ന്ന് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് ന​ട​ന്നു വ​രു​ക​യാ​യി​രു​ന്നു​ഫി​ലോ​മി​ന. ജോ​ണി​നെ ഫി​ലോ​മി​ന ക​ണ്ടു ഉ​ട​നെ അ​ടു​ത്ത് ചെ​ന്ന് ത​ട്ടി വി​ളി​ച്ചു നോ​ക്കി​യ​പ്പോ​ൾ ഒ​രു ഞെ​ര​ക്കം മാ​ത്രം ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കോ​ളേ​ജ് കു​ട്ടി​ക​ളോ​ട് സ​ഹാ​യം ചോ​ദി​ച്ച​പ്പോ​ൾ ആ​രും വ​ന്നി​ല്ല. തു​ട​ർ​ന്ന് ഓ​ട്ടോ​യി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കു​റ​ച്ചു സ​മ​യ​ത്തി​നു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കാ​മാ​യി​രു​ന്നു. പേ​സ് മേ​ക്ക​ർ വെ​ച്ച​ത് കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു.