ശി​ശു​സൗ​ഹൃ​ദ കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Monday, January 17, 2022 11:08 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശി​ശു​സൗ​ഹൃ​ദ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ പു​സ്ത​ക​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി.

ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് വ​ള​പ്പി​ലെ ശി​ശു​സൗ​ഹൃ​ദ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് ഇ​വ സ​മ്മാ​നി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ശി​ശു​സൗ​ഹൃ​ദ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ അ​ടു​ത്തി​ടെ ഇ​തി​ന്‍റെ ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. പ​രാ​തി ന​ൽ​കാ​നെ​ത്തു​ന്ന അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നും ചെ​സ്-​കാ​രം​സ് തു​ട​ങ്ങി​യ​വ ക​ളി​ക്കാ​നു​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടു​ത്തെ ശി​ശു​സൗ​ഹൃ​ദ​കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

എ​സി​പി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും സ​ന്തോ​ഷ് പ്രി​യ​ൻ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഗോ​പ​കു​മാ​റി​ന് കൈ​മാ​റി. ബി.​വാ​സു​ദേ​വ​ൻ​പി​ള്ള, ജി.​എ​സ് ഷി​ബു, എ​ൽ. സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കെ​എ​സ്ടി​എ
ക​ലാ​മ​ത്സ​ര​ങ്ങ​ൾ
സം​ഘ​ടി​പ്പി​ച്ചു

ച​വ​റ: കെ​എ​സ്ടി​എ 31-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സ​ർ​ഗം എ​ന്ന പേ​രി​ൽ ച​വ​റ ജി​എ​ച്ച് എ​സ് എ​സി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഡോ. ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം ​എ​സ് ഷി​ബു, രാ​ജീ​വ് ച​ന്ദ്ര​ൻ, ടി. ​ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ങ്ങ​ളും അ​ധ്യാ​പ​ക​ർ​ക്ക് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ൽ ന​ൽ​കും.