ടി​പി​ആ​റി​ൽ വ​ർ​ധ​ന: ജി​ല്ല ആ​ശ​ങ്ക​യി​ൽ
Monday, January 17, 2022 11:08 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി.

ര​ണ്ട് ദി​വ​സം മു​മ്പ് വ​രെ ജി​ല്ല​യി​ലെ ടി​പി​ആ​ർ നി​ര​ക്ക് 20 ശ​ത​മാ​ന​ത്തി​ൽ കു​റ​വാ​യി​രു​ന്നു. വ​ള​രെ പെ​ട്ടെ​ന്നാ​ണ് ഇ​ത് കു​തി​ച്ചു​യ​ർ​ന്ന​ത്.

14 - ന് 19.40 ​ആ​യി​രു​ന്നു ജി​ല്ല​യി​ലെ ടി​പി​ആ​ർ. അ​ടു​ത്ത ദി​വ​സം 22.40 ആ​യും പി​ന്നീ​ട് 24.53 ആ​യും ഇന്നലെ 28.22 ശതമാനമായും കുതിച്ചു​യ​ർ​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഏ​താ​ണ്ട് ഇ​ത് ത​ന്നെ​യാ​ണ് അ​വ​സ്ഥ.
ഈ ​മാ​സ​ത്തിന്‍റെ ആ​ദ്യ​വാ​ര​ത്തി​ൽ രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന എ​ണ്ണം ശ​രാ​ശ​രി 300 ആ​യി​രു​ന്നു. പി​ന്നീ​ട് ദി​നം പ്ര​തി ഉ​യ​ർ​ന്ന് 500 ക​ട​ന്നു. ഇ​പ്പോ​ൾ ആ​യി​ര​ത്തി​ന് അ​ടു​ത്ത് എ​ത്തി നി​ൽ​ക്കു​ക​യാ​ണ്.
കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ക്രി​സ്മ​സ്. പു​തു​വ​ത്സ​ര ആ​ഘോ​ഷം ന​ട​ന്ന​താ​ണ് രോ​ഗ​ബാ​ധ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ണി​ലെ തി​ര​ക്കും രോ​ഗ​വ്യാ​പ​നം കൂ​ടാ​ൻ ഇ​ട​യാ​ക്കി എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തി​യ​വ​രി​ൽ നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ക​ഴി​ഞ്ഞു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​ലെ ശ്ര​ദ്ധ​ക്കു​റ​വും രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്ക​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും പ​ല​യി​ട​ത്തും കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ല. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗ​വും പ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴി​ല്ല. കൊ​ല്ലം ന​ഗ​ര​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ട​ക്കം ക്ല​സ്റ്റ​ർ രൂ​പ​പ്പെ​ട്ട് ക​ഴി​ഞ്ഞു.

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് തീ​വ​ണ്ടി​ക​ളി​ൽ കൊ​ല്ല​ത്ത് എ​ത്തു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രാ​ണ്. പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നി​ല്ല. നേ​ര​ത്തേ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ൾ അ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ഒ​ന്നു​മി​ല്ല. ഇ​പ്പോ​ൾ എ​ല്ലാ​യി​ട​ത്തും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​യ സ്ഥി​തി​യാ​ണ്. നി​ര​ത്തു​ക​ളി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ളും ഇ​ല്ല.

വി​വാ​ഹം, മ​ര​ണം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ൾ ഒ​ത്തു​കൂ​ടു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഒ​രി​ട​ത്ത് പോ​ലും പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും ഒ​രു പ​രി​ശോ​ധ​ന പേ​രി​ന് പോ​ലും ത​യാ​റാ​കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പ​വും വ്യാ​പ​ക​മാ​ണ്.

കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും പോ​ലീ​സി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കൈ​മാ​റ​ണം.

ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ളും മ​റ്റ് പൊ​തു പ​രി​പാ​ടി​ക​ളും കോ​വി​ഡ് പോ​ർ​ട്ട​ലി​ൽ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ക്കാ​ര്യം ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് പോ​ലീ​സും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്. കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ക​യാണെ​ങ്കി​ൽ അ​വി​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ല്ലാ​വ​രും ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത് സു​ര​ക്ഷി​ത​രാ​ക​ണം. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് രോ​ഗം വ​ന്നാ​ലും ഗു​രു​ത​രാ​വ​സ്ഥ ഉ​ണ്ടാ​കി​ല്ല എ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ര​ണ്ടാ​മ​തും രോ​ഗം വ​ന്നാ​ൽ കാ​ര്യ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ല​ങ്കി​ൽ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം. രോ​ഗ ല​ക്ഷ​ണം ഉ​ള്ള​വ​രെ​ല്ലാം സ്വ​യം ചി​കി​ത്സ​യ്ക്ക് മു​തി​രാ​തെ ഉ​ട​ൻ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.