തൈ​പ്പൂ​യ​ കാ​വ​ടി​യു​മേ​ന്തി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​രെ​ത്തി
Tuesday, January 18, 2022 11:10 PM IST
ച​വ​റ: തൈ​പ്പൂ​യ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​വ​ടി​യേ​ന്തി​യ ഭ​ക്ത​ര്‍ പ​ന്മ​ന സു​ബ്ര​ഹ്‌​മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തി. രാ​വി​ലെ ത​ന്നെ വ്ര​ത​മെ​ടു​ത്ത മു​രു​ക ഭ​ക്ത​ര്‍ പാ​ല്‍​ക്കാ​വ​ടി, ഭ​സ്മ​ക്കാ​വ​ടി, വേ​ല്‍​ക്കാ​വ​ടി എ​ന്നി​വ​യു​മാ​യി ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്രം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നും പ​ന്മ​ന​യി​ലെ​ത്തി ദ​ര്‍​ശ​നം ന​ട​ത്തി.

​ഭ​ക്ത​ര്‍ കൊ​ണ്ടു വ​രു​ന്ന പ​നി​നീ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ കൊ​ണ്ട് ദേ​വ​ന് അ​ഭി​ഷേ​കം ന​ട​ത്തി​യ​ത് ക​ണ്ട് തൊ​ഴു​താ​ണ് മു​രു​ക ഭ​ക്ത​ര്‍ വ്ര​തം അ​വ​സാ​നി​പ്പി​ച്ച​ത്.

കോ​വി​ഡ് രോ​ഗ വ്യാ​പ​നം പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന​തി​നാ​ല്‍ പ​തി​വു​ള്ള ഘോ​ഷ​യാ​ത്ര​ക​ളി​ല്‍ ആ​ളു​ക​ളെ കു​റ​ച്ച് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഇ​ക്കു​റി ഉ​ത്സ​വം ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ ത​ന്നെ ക്ഷേ​ത്ര​ത്തി​ല്‍ കാ​വടി​യു​മേ​ന്തി ഭ​ക്ത​രെ​ത്തി​യി​രു​ന്നു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊല്ലം: എ​ഴു​കോ​ണ്‍ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജി​ല്‍ ത്രൈ​മാ​സ കോ​ഴ്‌​സു​ക​ളാ​യ ഓ​ട്ടോ​കാ​ഡ്, അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ന്‍, ബ്യൂ​ട്ടി​ഷ​ന്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ ടെ​ക്‌​നോ​ള​ജി, ടി​ഗ് ആ​ന്‍റ് മി​ഗ് വെ​ല്‍​ഡിം​ഗ് എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോം തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ണ്. അ​വ​സാ​ന തീ​യ​തി 27. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 9496846522.