ദു​രൂ​ഹ മ​ര​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കു​ന്നു: ബി​ജെ​പി
Friday, January 21, 2022 10:59 PM IST
കൊ​ല്ലം: പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ട്ടാ​ഴി, പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി അ​ടു​ത്തി​ടെ പ​തി​നെ​ട്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കു​ന്നു​വെ​ന്ന് ബി​ജെ​പി പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ 18 വ​യ​സി​ന് താ​ഴെ​യു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി മാ​റി​യി​ട്ടും അ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​ത്തി​ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത്ത​രം മ​ര​ണ​ങ്ങ​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണം.

പൂ​ക്കു​ന്നി​മ​ല​യി​ൽ മ​രി​ച്ച അ​ശ്വ​തി​യു​ടെ കേ​സി​ൽ ഒ​ന്ന​ര​വ​ർ​ഷ​ക്കാ​ല​മാ​യി​ട്ടും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പോ​ലും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ആ​ത്മ​ഹ​ത്യ​ക​ൾ പെ​രു​കു​ന്ന​ത്.

ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ കോ​ള​നി​ക​ൾ കേ​ന്ദ്രി​ക​രി​ച്ചു പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സി​ലി​ങ്ങും മ​ന​സി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​രി​പാ​ടി​ക​ളും ന​ട​ത്ത​ണം.

ജി​ല്ലാ ക​ള​ക്ട​ർ പ​ട്ടി​ക​ജാ​തി വ​കു​പ്പ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ​ക്ക് വി​ഷ​യ​വു​മാ​യി ബ​ന്ധ​പെ​ട്ടു പ​രാ​തി ന​ൽ​കു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പെ​ട്ട പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ജ​ലി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ത്ത​നാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ഞ്ച​ല്ലൂ​ർ സ​തീ​ഷ്, പ​ട്ടി​ക ജാ​തി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി ​ബ​ബു​ൽ ദേ​വ്, പ​ത്ത​നാ​പു​രം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചേ​കം ര​ഞ്ജി​ത്, പ​ട്ടി​ക ജാ​തി​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കൊ​ളൂ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

റാങ്ക് ലിസ്റ്റ് റദ്ദാക്കി

കൊല്ലം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെ ന്‍റിലെ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍- ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് (ജൂനിയര്‍) കാറ്റഗറി നം 011/2012 ന്‍റെ റാങ്ക് ലിസ്റ്റ് റദ്ദാക്കി.