ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കും
Friday, January 21, 2022 10:59 PM IST
കൊല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​തോ​ത് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​മ്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. മൊ​ബൈ​ൽ പ​രി​ശോ​ധ​നാ യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

പ​ഞ്ചാ​യ​ത്ത് ത​ല പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൻഎ​ച്ച്എം ​വ​ഴി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ക്കും. ജി​ല്ല​യി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം ആ​ണെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ടാ​തെ വാ​ർ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​ക​ണം. കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ സം​വി​ധാ​ന​മൊ​രു​ക്ക​ണം. ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ മു​ൻ​കൈ ​എ​ടു​ക്ക​ണ​മെ​ന്നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യ​ൽ, ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​നാ പ​ർ​വീ​ൺ, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.