ബൈ​ക്ക് അ​ഭ്യാ​സ​ത്തി​നി​ടെ സെ​ൽ​ഫി എ​ടു​ക്ക​ൽ; അ​പ​ക‌​ട പ​ര​ന്പ​ര
Friday, January 21, 2022 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം പൊ​ലി​ക്കോ​ടി​നു സ​മീ​പം എം​സി റോ​ഡി​ല്‍ അ​മി​ത വേ​ഗ​ത്തി​ല്‍ ബൈ​ക്കോ​ടി​ച്ച് സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം. എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബു​ള്ളെ​റ്റ് യാ​ത്രി​ക​നാ​യ വാ​ള​കം സ്വ​ദേ​ശി ശ്രീ​നി​ല​യ​ത്തി​ൽ അ​ശ്വ​ന്ത് കൃ​ഷ്ണ​ൻ (24) , അ​പ​ക​ട​മാം വി​ധം ഡ്യൂ​ക്ക് ബൈ​ക്ക് ഓ​ടി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പ്ര​തി​ഭ സ​ദ​ന​ത്തി​ൽ ആ​രോ​മ​ൽ (19) എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​പൊ​ലി​ക്കോ​ട്ട് യു​വാ​ക്ക​ള്‍ ബൈ​ക്ക് റേ​സി​ങ്ങ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. നാ​ലു ന്യൂ​ജെ​ന്‍ ബൈ​ക്കു​ക​ളി​ലാ​യി​ട്ടാ​ണ് ബൈ​ക്ക് റേ​സി​ങ് ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്കാ​ണ് ഇ​വ​ര്‍ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യി​രു​ന്ന​ത്. നാ​ല് ബൈ​ക്കു​ക​ളും ഒ​റ്റ ഫ്രെ​യി​മി​ല്‍ കി​ട്ടു​ന്ന​തി​നാ​യി ഏ​റ്റ​വും മു​മ്പി​ൽ പോ​യ ബൈ​ക്കി​ലെ ആ​ള്‍, അ​മി​ത​വേ​ഗ​ത​യി​ല്‍ പോ​യി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് എ​തി​ര്‍​ദി​ശ​യി​ല്‍ ബു​ള്ള​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​യെ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ആ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ന്നാ​ല്‍ വാ​ഹ​നം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ 4 ബൈ​ക്കു​ക​ള്‍​ക്കും ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. മൂ​ന്ന് ബൈ​ക്കു​ക​ള്‍ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്ക് മാ​ത്ര​മാ​ണ് പോ​ലീ​സി​ന് പി​ടി​കൂ​ടാ​നാ​യ​ത്.