അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ൽ ഹി​ന്ദു​വി​സ​ം ഓ​ൺ​ലൈ​ൻ കോ​ഴ്‌​സ്
Friday, January 21, 2022 11:01 PM IST
കൊ​ല്ലം: അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠം ഹി​ന്ദു​വി​സ​ത്തി​നൊ​രാ​മു​ഖം (ഇ​ന്‍​ട്രൊ​ഡ​ക്ഷ​ന്‍ ടു ​ഹി​ന്ദു​വി​സം) എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്നു.

ആ​റു മാ​സ​മാ​ണ് കോ​ഴ്‌​സി​ന്‍റെ കാ​ലാ​വ​ധി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സ്പി​രി​ച്വ​ൽ സ്റ്റ​ഡീ​സാ​ണ് കോ​ഴ്‌​സ് ന​ട​ത്തു​ന്ന​ത്. 16 വ​യ​സി​നു​മേ​ൽ ഉ​ള്ള ആ​ർ​ക്കും https://amrita.edu/ahead/introduction-to-hinduism/ എ​ന്ന വെ​ബ് പോ​ർ​ട്ട​ൽ വ​ഴി കോ​ഴ്‌​സി​ൽ ചേ​രാം. 10000 രൂ​പ​യാ​ണ് ഫീ​സ്.

ഹി​ന്ദു​വി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്ര​ന്ഥ​ങ്ങ​ൾ, പാ​ര​മ്പ​ര്യം, ത​ത്വ​ശാ​സ്ത്ര​സ്ഥാ​പ​ന​ങ്ങ​ൾ, ആ​ഗോ​ള കാ​ഴ്ച​പ്പാ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലാ​യി 30ലേ​റെ പ​ണ്ഡി​ത​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ക. അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലേ​യും മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​യും അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം അ​മൃ​താ​ന​ന്ദ​മ​യീ മ​ഠ​ത്തി​ലെ ബ്ര​ഹ്മ​ചാ​രി​ക​ളും സ​ന്യാ​സി​മാ​രും ഇ​തി​ലു​ൾ​പ്പെ​ടും.

ഹി​ന്ദു​വി​സം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ഗോ​ള​വീ​ക്ഷ​ണ​ത്തെ യു​വാ​ക്ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് കോ​ഴ്‌​സി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​മൃ​ത​ദ​ർ​ശ​നം ഡീ​ൻ ബ്ര​ഹ്മ​ചാ​രി അ​ച്യു​താ​മൃ​ത ചൈ​ത​ന്യ പ​റ​ഞ്ഞു.