ട്രാ​ൻ​സ് ജെ​ൻ​ഡ​റെ ആ​ക്ര​മി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ
Friday, January 21, 2022 11:01 PM IST
കൊ​ല്ലം: ട്രാ​ൻ​സ് വു​മ​ണി​നെ പ​ര​സ്യ​മാ​യി ആ​ക്ഷേ​പി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.

കൊ​ല്ലം പ​ള​ളി​ത്തോ​ട്ടം ജോ​ന​ക​പ്പു​റം ജെ​ആ​ർ​എ ന​ഗ​ർ 35 നൗ​ഷാ​ദ് മ​ൻ​സി​ലി​ൽ നി​ന്നും കി​ളി​കൊ​ല്ലൂ​ർ കൊ​ച്ചു​കു​ളം മ​ണ​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷെ​ഫീ​ക്ക് (23) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22 വൈ​കു​ന്നേ​രം അ​യ​ത്തി​ൽ ജം​ഗ്ഷ​ന് സ​മീ​പം ഇ​യാ​ൾ ട്രാ​ൻ​സ് വു​മ​ണി​നെ പി​ടി​ച്ച് നി​ർ​ത്തി ഫോ​ണ്‍ ന​ന്പ​ർ ചോ​ദി​ച്ചു. ഇ​വ​ർ ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന വി​രോ​ധ​ത്തി​ൽ ഇ​വ​രെ ക​ട​ന്ന് പി​ടി​ച്ച് അ​പ​മാ​നി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം അ​യ​ത്തി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കൊ​ല​പാ​ത​ക കേ​സി​ൽ കോ​ട​തി ജാ​മ്യ​ത്തി​ൽ ക​ഴി​ഞ്ഞ് വ​രു​ന്ന​യാ​ളാ​ണ്. കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ.​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ്.​എ.​പി, എ​എ​സ്ഐ മാ​രാ​യ പ്ര​കാ​ശ് ച​ന്ദ്ര​ൻ, ല​തി​ക, ജി​ജൂ, സു​നി​ൽ​കു​മാ​ർ സി​പി​ഓ മാ​രാ​യ സാ​ജ്, സാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. റി​മാ​ന്‍​ഡ് ചെ​യ്തു.