റ​വ​ന്യു വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, January 23, 2022 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്കി​ൽ റ​വ​ന്യു വി​ഭാ​ഗം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ക​രീ​പ്ര, കു​ഴി​മ​തി​ക്കാ​ട്, ആ​റു മു​റി​ക്ക​ട, ന​ല്ലി​ല, നെ​ടു​മ​ൺ​കാ​വ്, ക​ട​യ്ക്കോ​ട്, ഇ​ട​യ്ക്കി​ടം, തൃ​പ്പി​ല​ഴി​കം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത്‌ പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് വി​ഭാ​ഗം ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ജ്യോ​തി. പി. ​ജി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​ലൂ​ക്ക് ത​ല സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ർ​ക്കാ​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. വി​വാ​ഹം ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ൽ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​ക്കാ​തി​രി​ക്കു​ന്ന​തി​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നും വേ​ണ്ട നി​ർ​ദേ​ശം ന​ൽ​കി. 18 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും 3 വി​വാ​ഹ സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​ത്ത 54 പേ​ർ​ക്ക് താ​ക്കീ​തു ന​ൽ​കി.