ജെ​ആ​ർസി​യ്ക്ക് തു​ട​ക്കം ​കു​റി​ച്ച അ​ധ്യാ​പ​ക​ൻ വി​ട​വാ​ങ്ങി
Monday, January 24, 2022 11:20 PM IST
വ​ർ​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ : ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം ശ്രീ​കാ​ന്ത​ത്തി​ൽ മു​ൻ അ​ധ്യാ​പ​ക​ൻ ഭ​ദ്ര​ൻ എ​സ് ഞാ​റ​ക്കാ​ടി​ന്‍റെ(82) വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​യി.

ജി​ല്ല​യി​ൽ ജൂ​നി​യ​ർ റെ​ഡ് ക്രോ​സി​ന് തു​ട​ക്കം​കു​റി​ച്ച അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ആ​ദ്യ​ത്തെ കൗ​ൺ​സി​ല​ർ തു​ട​ങ്ങി എ​ല്ലാ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളും ജി​ല്ലാ​ത​ല​ത്തി​ൽ വ​ഹി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​മ്പോ​ൾ ജെ ​ആ​ർ സി ​കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. അ​ധ്യാ​പ​ക​ന് പു​റ​മേ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ര​വ​ധി സം​ഘ​ട​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​വാ​ർ​ഡി ടീ​ച്ചേ​ഴ്സ് ഫെ​ഡ​റ​ഷ​ൻ കേ​ര​ള ഘ​ട​ക​ത്തി​ന് ക​ഴി​ഞ്ഞ 23 വ​ർ​ഷ​ക്കാ​ല​മാ​യി നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. 1994 ൽ ​സാ​മൂ​ഹ്യ സേ​വ​ന​ത്തി​നു​ള്ള ഡോ. ​പ​ൽ​പു അ​വാ​ർ​ഡും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളു​ക​ളി​ൽ ഗാ​ന്ധി​യ​ൻ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നും മു​ൻ​കൈ എ​ടു​ത്തി​ട്ടു​ണ്ട്.

യു​ദ്ധ മ​ധ്യ​ത്തി​ലെ കാ​രു​ണ്യ​പു​രം, ജീ​ൻ ഹെ​ൻ​റി ഡു​ന​ന്‍റ് , സ​ർ​വോ​ദ​യം കു​ര്യ​ൻ, റെ​ഡ്ക്രോ​സ് ക്വി​സ്, ക​വ​ര​ത്തി​യി​ൽ കു​റെ ദി​വ​സ​ങ്ങ​ൾ (യാ​ത്രാ​വി​വ​ര​ണം) എ​ന്നി​വ പ്ര​ധാ​ന കൃ​തി​ക​ൾ ആ​ണ്.
ഈ ​ഗു​രു​നാ​ഥ​ന്‍റെ ജ​ന്മ​സ്ഥ​ലം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ എ​ഴു​മ​റ്റൂ​ർ ഞാ​റ​ക്കാ​ട് പി​എ​സ് നാ​രാ​യ​ണ​ന്‍റേ​യും കെ.​പി ഭാ​ർ​ഗ​വി​യു​ടെ​യും പു​ത്ര​നാ​ണ്. ഭാ​ര്യ: അ​മ്മി​ണി എ​സ് ഭ​ദ്ര​ൻ(​വി​ര​മി​ച്ച അ​ധ്യാ​പി​ക, ക​വി​യ​ത്രി ) മ​ക്ക​ൾ : ശ്രീ​കാ​ന്ത് എ ​ബി ( മ​നഃ​ശാ​സ്ത്ര​ജ്ഞ​ൻ ) , സ്മി​ത എ ​ഭ​ദ്ര​ൻ ( അ​ഭി​ഭാ​ഷ​ക ), ശ​ബ​രി ഗി​രീ​ശ​ൻ (ഹെ​ൽ​ത്ത്‌ ഇ​ൻ​ഷു​റ​ൻ​സ് സെ​യി​ൽ​സ് മാ​നേ​ജ​ർ ). മ​രു​മ​ക്ക​ൾ : ഡോ. ​വി​ധു, അ​ഡ്വ. പ്രേം​നി​വാ​സ് ശ്രീ​നി​വാ​സ​ൻ, ര​ജി​ത എ.