അ​മ്മ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ പി​ടി​യി​ൽ
Tuesday, January 25, 2022 10:58 PM IST
കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മാ​താ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി. ത​ങ്ക​ശേ​രി ഈ​സ്റ്റ് വെ​സ്റ്റ് ന​ഗ​ർ താ​രാ​ട്ട് വീ​ട്ടി​ൽ ഫെ​ലി​ക്സ് ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ക​ത്തി കൊ​ണ്ട് അ​മ്മ ഡെ​ൽ​മാ മാ​ർ​ട്ടി​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞ് മാ​റി​യ ടെ​ൽ​മ​യെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക്ക് ക​സേ​ര എ​ടു​ത്ത് അ​ടി​ച്ച് വീ​ഴ്ത്തി. ടെ​ൽ​മ​യെ പ​രി​സ​ര​വാ​സി​ക​ൾ ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ടെ​ൽ​മ​യു​ടെ പ​രാ​തി​യി​ൽ വെ​സ്റ്റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വെ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ ആ​ഷാ, എ​എ​സ്ഐ​മാ​രാ​യ നി​സാം, സു​നി​ൽ​കു​മാ​ർ, എ​സ് സി​പി​ഒ വി​നോ​ദ്, സി​പി​ഒ അ​ബു താ​ഹീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.