സൈ​നി​ക​ന്‍റെ ക്വ​ട്ടേ​ഷ​ൻ; യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘം പി​ടി​യി​ൽ
Tuesday, January 25, 2022 10:58 PM IST
കൊ​ല്ലം: അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും മു​ന്നി​ലി​ട്ട് യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഏ​ഴ് പേ​രെ ക​രു​നാ​ഗ​പ്പ​ള​ളി പോ​ലീ​സ് പി​ടി​കൂ​ടി.

ത​ഴ​വ ക​ട​ത്തൂ​ർ ക​രി​യാ​പ്പ​ള​ളി കി​ഴ​ക്ക​തി​ൽ ബ്ലാ​ക്ക് എ​ന്ന് വി​ളി​പ്പേ​രു​ള​ള വി​ഷ്ണു (25), കു​ല​ശേ​ഖ​ര​പു​രം വ​വ്വാ​ക്കാ​വ് അ​ലി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ന​ബീ​ൽ (20), വ​വ്വാ​ക്കാ​വ് മു​ണ്ട​പ്പ​ള​ളി കി​ഴ​ക്ക​തി​ൽ മ​ണി (19), വ​വ്വാ​ക്കാ​വ് ഫാ​ത്തി​മാ മ​ൻ​സി​ലി​ൽ അ​ലി ഉ​മ്മ​ർ (20), വ​വ്വാ​ക്കാ​വ് ല​ക്ഷ്മി ഭ​വ​നി​ൽ ഗോ​കു​ൽ (20), ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര അ​മ്മ വീ​ട്ടി​ൽ ച​ന്തു (19), തൊ​ടി​യൂ​ർ പു​ലി. വ​ട​ക്ക് റ​ഹീം മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഖാ​ൻ (25) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​തി​ൽ വി​ഷ്ണു, ഫൈ​സ​ൽ എ​ന്നി​വ​ർ നി​ര​വ​ധി വ​ധ ശ്ര​മ കേ​സു​ക​ളി​ൽ മു​ൻ​പ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​വ​രാ​ണ്. ഇ​ക്ക​ഴി​ഞ്ഞ 23ന് ​ഇ​ട​ക്കു​ള​ങ്ങ​ര കോ​തേ​രി​ൽ വെ​ള​ള​ച്ചാ​ൽ വീ​ട്ടി​ൽ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഇ​രു​ന്ന അ​ന്പാ​ടി​യാ​ണ് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

വീ​ട്ടി​ലെ​ത്തി​യ പ​ത്തം​ഗ സം​ഘം യു​വാ​വി​നെ പു​റ​ത്തേ​ക്ക് വി​ളി​ച്ചി​റ​ക്കി വ​ടി​വാ​ൾ കൊ​ണ്ട ് ത​ല​യ്ക്കും കൈ​ക​ളി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​രി​ചി​ത​രാ​യ യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ച​തി​നാ​ൽ അ​ന്പാ​ടി​ക്ക് പോ​ലീ​സി​നോ​ട് പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ൾ ഒ​ന്നും ന​ൽ​കു​വാ​ൻ സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളും ബ​ന്ധു​വാ​യ യു​വ​തി​യും മൈ​നാ​ഗ​പ്പ​ള​ളി​യി​ലു​ള​ള ഇ​വ​രു​ടെ സു​ഹൃ​ത്തു​ക​ളാ​യ യു​വ​തി​ക​ളു​മാ​യി പ​ര​സ്പ​രം വ​ഴ​ക്കു​ണ്ടാ​യ​താ​യി അ​റി​ഞ്ഞു. ഈ ​യു​വ​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ന്പാ​ടി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ക്ര​മി​ക്കാ​ൻ സു​ഹൃ​ത്താ​യ സൈ​നി​ക​ന്‍റെ സ​ഹാ​യം തേ​ടി​യെ​ന്നും ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ അ​യാ​ളാ​ണ് അ​യ​ച്ച് ത​ന്ന​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് കൊ​ല്ലം സി​റ്റി പോ​ലീ​സ് മേ​ധാ​വി ടി.​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള​ളി, കാ​യം​കു​ളം, ചേ​ർ​ത്ത​ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​രു​നാ​ഗ​പ്പ​ള​ളി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഷൈ​നൂ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ജി.​ഗോ​പ​കു​മാ​ർ, എ​സ്‌​ഐ മാ​രാ​യ ജ​യ​ശ​ങ്ക​ർ, അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട ർ, ​എ​എ​സ്‌​ഐ മാ​രാ​യ ഷാ​ജി​മോ​ൻ, നൗ​ഷാ​ദ്, സി​പി​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. യു​വാ​ക്ക​ള​ട​ങ്ങി​യ സം​ഘ​ത്തെ ല​ഹ​രി ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​ത്. ആ​ക്ര​മി സം​ഘം ത​ന്നെ ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച് സൈ​നി​ക​ന് അ​യ​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. സൈ​നി​ക​ൻ അ​ത് വ​നി​താ സു​ഹൃ​ത്തു​ക​ൾ​ക്ക് ന​ൽ​കി​യ​താ​ണ് പ്ര​തി​ക​ളെ അ​തി​വേ​ഗം പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്.