ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യ്ക്കു തി​രി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​യി
Tuesday, January 25, 2022 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര: വ​ഴി​യ​രു​കി​ൽ നി​ന്ന് ക​ള​ഞ്ഞു കി​ട്ടി​യ ഒ​ന്ന​ര​പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ്ണ കൈ ​ചെ​യി​ൻ ഉ​ട​മ​യ്ക്ക് തി​രി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​യി കാ​ൽ​ന​ട ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​നാ​യ അ​മ്പ​ല​ക്ക​ര കൊ​ച്ചു​വി​ള മേ​ലേ​തി​ൽ അ​ജ​യ​നു​ണ്ണി​ത്താ​ൻ (48 ). ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച 11 ഓ​ടെ പു​ല​മ​ൺ കു​റ്റി​വി​ള താ​ഴ​ത്തി​ൽ റോ​ബി​നും സ​ഹോ​ദ​രി​യും ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള തു​ണി​ക്ക​ട​യി​ൽ നി​ന്ന് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി മ​ട​ങ്ങു​മ്പോ​ൾ സ​ഹോ​ദ​രി​യു​ടെ കൈ​ചെ​യി​ൻ കാ​ണാ​തെ​യാ​വു​ക​യാ​യി​രു​ന്നു. ഏ​റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ചെ​യി​ൻ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഓ​ട​നാ​വ​ട്ടം മു​ത​ൽ ന​ട​ന്നു ലോ​ട്ട​റി വി​ൽ​ക്കു​ന്ന അ​ജ​യ​നു​ണ്ണി​ത്താ​ന് പു​ല​മ​ൺ ഭാ​ഗ​ത്തു നി​ന്നും ചെ​യി​ൻ ല​ഭി​ക്കു​ക​യും ഇ​ത് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ച്ചു. ‌ഇ​ത​റി​ഞ്ഞ് റോ​ബി​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി​ചെ​യി​ൻ ഏ​റ്റു​വാ​ങ്ങി. അ​ജ​യ​നു​ണ്ണി​ത്താ​ൻ ത​ന്നെ​യാ​ണ് റോ​ബി​ന് ചെ​യി​ൻ കൈ​മാ​റി​യ​ത്.

വ​നി​താ ക​മ്മി​ഷ​ന്‍
സി​റ്റി​ങ് മാ​റ്റി​വ​ച്ചു

കൊല്ലം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ കൊ​ല്ലം ആ​ശ്രാ​മം ഗ​സ്റ്റ് ഹൗ​സി​ൽ 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വ​നി​താ ക​മ്മി​ഷ​ന്‍ സി​റ്റി​ങ് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നി​ട് അ​റി​യി​ക്കും.