സ്ക്വാ​ഡ് പ​രി​ശോ​ധ​ന സ​ജീ​വം: 194 കേ​സു​ക​ളി​ൽ താ​ക്കീ​ത്
Thursday, January 27, 2022 11:01 PM IST
കൊല്ലം: ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്ക് ത​ല സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ൽ കു​ന്ന​ത്തൂ​രി​ൽ മാ​സ്ക്ക് ശ​രി​യാ​യി ധ​രി​ക്കാ​ത്ത 31 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി. പോ​രു​വ​ഴി, പ​ടി​ഞ്ഞാ​റെ ക​ല്ല​ട, മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് തെ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കൊ​ല്ല​ത്ത് ശ​ക്തി​കു​ള​ങ്ങ​ര, ക​ട​വൂ​ർ, അ​ഞ്ചാ​ലും​മൂ​ട്, കു​ണ്ട​റ ആ​ശു​പ​ത്രി മു​ക്ക് പ​ള്ളി​മു​ക്ക്, ക​ണ്ണ​ന​ല്ലൂ​ർ, കൊ​ട്ടി​യം പ​ള്ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ 75 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.
ക​ട​യ്ക്ക​ൽ പ​ബ്ലി​ക് മാ​ർ​ക്ക​റ്റ്, കു​മ്മി​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം നാ​ൽ​പ​തി​ല​ധി​കം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും കോ​വി​ഡ്മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ന് മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

പ​ത്ത​നാ​പു​ര​ത്ത് 16 വ്യ​ക്തി​ക​ൾ​ക്കും 34 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും താ​ക്കീ​ത് ന​ൽ​കി. പി​റ​വ​ന്തൂ​ർ, പു​ന്ന​ല, അ​ലി​മു​ക്ക് പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ര​വാ​ളൂ​ർ, അ​ഞ്ച​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 38 ഓ​ളം പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.