വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വൃത്തി​ക​ള്‍ ആ​രം​ഭി​ച്ചു
Friday, January 28, 2022 10:56 PM IST
കു​ള​ത്തൂ​പ്പു​ഴ: വേ​ന​ലി​നു മു​ന്നോ​ടി​യാ​യി കി​ഴ​ക്ക​ന്‍ വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു.

സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടു​തീ പ​ട​രാ​തി​രി​ക്കാ​നാ​യി വ​നാ​തി​ര്‍​ത്തി​യി​ലു​ള്ള ക​രി​യി​ല​യും അ​ടി​ക്കാ​ടു​ക​ളും വാ​രി കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച് ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​ച്ചാ​ണ് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഓ​രോ പ്ലാ​ന്‍റേ​ഷ​നി​ലും പ്ര​ത്യേ​ക​മാ​യി ഫ​യ​ർ​ലൈ​ൻ തെ​ളി​ക്കു​ന്നു​ണ്ട്. ഓ​രോ വ​ർ​ഷ​വും വേ​ന​ലെ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്.

ഇ​ക്കു​റി ഇ​ട​യ്ക്കി​ട​ക്ക് മ​ഴ ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ ഫ​യ​ർ​ലൈ​ൻ തെ​ളി​ക്കു​ന്ന​ത് താ​മ​സി​ച്ചു​വെ​ങ്കി​ലും വേ​ന​ൽ ക​ടു​ക്കു​ന്ന​തി​നു മു​മ്പാ​യി ഫ​യ​ർ​ലൈ​ൻ ഒ​രു​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് വ​കു​പ്പ് നീ​ക്കം. കൂ​ടാ​തെ ആ​ദി​വാ​സി​ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി താ​ല്കാ​ലി​ക വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ച് വ​ന​ത്തി​ലേ​ക്ക് കാ​ട്ടു​തീ പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള​ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.