കൊട്ടാരക്കര : ഓർമകൾ മേയുന്ന അക്ഷര തിരുമുറ്റത്തെ ഒത്തുചേരൽ അവിസ്മരണീയമാക്കി സമന്വയം 2000.
രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം ഡയറ്റിൽ അധ്യാപക വിദ്യാർഥികളായി പഠിച്ച് ഇപ്പോൾ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നവരും അവരെ മാതൃകാഅധ്യപകരാക്കാൻ പരിശ്രമിച്ച അധ്യാപകരും ഒത്തു ചേർന്ന് നടത്തിയ കൂട്ടായ്മ ഓർമചെപ്പുകൾ തുറക്കുന്നതായി.
1998- 2000 ബാച്ചിലെ പൂർവ വിദ്യാർഥികളാണ് സംഗമം സംഘടിപ്പിച്ചത്. വർഷങ്ങൾ പിന്നിട്ട കലാലയ ജീവിതത്തിന്റെ ഓർമകൾ അധ്യാപകരും വിദ്യാർഥികളും പങ്കുവച്ചു. സ്മരണിക പ്രകാശനം, ആചാര്യ വന്ദനം എന്നിവയും നടന്നു.
മുൻ പ്രിൻസിപ്പാൾ രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഷാജി സാം അധ്യക്ഷത വഹിച്ചു. അധ്യാപകരായിരുന്ന ഡോ.കെ.എ വാഹിദ് , ഡോ എൻ. സുരേഷ് കുമാർ, ഡോ.ജി. ജനാർദനകുറുപ്പ്, ഡോ.അബ്ദുൾ കലാം ആസാദ്, എസ്.രാാമചന്ദ്രൻ, പി.ലാലിക്കുട്ടി, കെ.ആർ മുരളീധരൻപിള്ള, എസ്.ദിവാകരൻ, ആനയടി പ്രസാദ്, ജി.സ്റ്റാലിൻ, കെ.ജി.രാജലക്ഷ്മിഅമ്മ, ഡോ.പി.ബാബുക്കുട്ടൻ, ടി.അജികുമാർ, സീനിയർ ലക്ചറർ ജി.എസ് ദിലീപ് കുമാർ, പൂർവ വിദ്യാർഥികളായ സ്മിത കൃഷ്ണൻ, സുരേഷ് ബാബു, സോണി ലൂയിസ്. രജനി രാജിവ്, വി. ലിഷ.എന്നിവർ പ്രസംഗിച്ചു.