വി​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Friday, May 13, 2022 11:00 PM IST
അ​ഞ്ച​ല്‍: സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം വി​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ളെ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​യ്ക്ക​ൽ ഇ​യ്യ​ക്കോ​ട് പു​ല്ലു​പ​ണ സ്വ​ദേ​ശി ശ്രീ​ജി​ത്ത് (40) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബ​ഹ​റി​നി​ല്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​തി​ന്‍റെ വ്യാ​ജ രേ​ഖ ന​ല്‍​കി​യാ​ണ് ശ്രീ​ജി​ത്ത് പ​ണം ത​ട്ടി​യ​ത്. ഒ​രാ​ളി​ല്‍ നി​ന്നും നാ​ല്പ​തി​നാ​യി​രം രൂ​പ​മു​ത​ല്‍ ത​ട്ടി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ നൂ​റി​ല​ധി​കം ആ​ളു​ക​ള്‍ ത​ട്ടി​പ്പി​നി​ര​യ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​സ, താ​മ​സ സൗ​ക​ര്യം അ​ട​ക്ക​മു​ള്ള​വ​യു​ടെ കോ​പ്പി ന​ല്‍​കി മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും യ​ഥാ​ര്‍​ഥ പേ​പ്പ​റു​ക​ള്‍ എ​ത്താ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്.

പാ​രി​പ്പ​ള്ളി, ക​ട​യ്ക്ക​ല്‍, ച​ട​യ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് നി​ല​വി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്. വി​സ​യ്ക്ക് പ​ണം ന​ല്‍​കാ​ന്‍ എ​ന്ന വ്യാ​ജേ​ന ശ്രീ​ജി​ത്തി​നെ വി​ളി​ച്ചു​വ​രു​ത്തി​യശേ​ഷം ത​ട്ടി​പ്പി​നി​ര​യ​വ​ര്‍ പാ​രി​പ്പ​ള്ളി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​ത്. തെ​ളി​വെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാജ​ര​ാക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു. അ​തേ​സ​മ​യം വി​സ​ത​ട്ടി​പ്പി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ കു​ടു​ങ്ങു​മെ​ന്ന സൂ​ച​ന​യും പോ​ലീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ ശ്രീ​ജി​ത്തി​ന്‍റെ ബാ​ങ്ക് അക്കൗ​ണ്ടി​ല്‍ എ​ത്തു​ന്ന തു​ക മ​റ്റു​ചി​ല​രു​ടെ അ​ക്കൗ​ണ്ടി​ലെ​ക്ക് മാറ്റിയത് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.