പ​ര​വൂ​ർ കോ​ട്ട​പ്പു​റം ഹൈ​സ്കൂ​ളി​ൽ മ​ഴ​വി​ല്ല​ഴ​ക് വേ​ന​ൽ കാ​ല ക്യാ​മ്പ്
Friday, May 13, 2022 11:32 PM IST
പ​ര​വൂ​ർ: കോ​ട്ട​പ്പു​റം ഹൈ​സ്കൂ​ളി​ൽ മ​ഴ​വി​ല്ല​ഴ​ക് -2022 വേ​ന​ല​വ​ധി പ​രി​ശീ​ല​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു. ക​വി​ത​യു​ടെ മ​ന​സ്, ക​വി​ത​യു​ടെ സം​ഗീ​തം, ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ക്കാം, ചി​ത്ര​ര​ച​നാ പ​രി​ശീ​ല​നം, നാ​ട​ൻ പാ​ട്ട് പാ​ടാം എ​ന്നി​വ​യാ​ണ് പ​രി​ശീ​ല​ന ക്യാ​മ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.
പ​ര​വൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​ശ്രീ​ജ പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി.​അം​ബി​ക, കൗ​ൺ​സി​ല​ർ എ​സ്. ശ്രീ​ലാ​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്.​അ​നി​ത, ആ​ർ.​എ​ൽ. ജ്യോ​തി, എം.​മു​ഹ​മ്മ​ദ് യാ​സി, എ​സ്.​ആ​ർ. ജ​യ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​വി ബാ​ബു പാ​ക്ക​നാ​ർ, ക​ഥാ​കൃ​ത്ത് പാ​മ്പു​റം അ​ര​വി​ന്ദ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.