സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന​വു​മാ​യി വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍
Friday, May 13, 2022 11:32 PM IST
കൊല്ലം: സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും 18നും 55​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള വ​നി​ത​ക​ള്‍​ക്കാ​യി സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്നു. ആ​റു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന യോ​ഗ്യ​രാ​യ 30 പേ​രെ പ​രി​ശീ​ല​ന​ത്തി​നു തി​ര​ഞ്ഞെ​ടു​ക്കും.
സ്ത്രീ​ക​ളെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നാ​യി സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​വും ധൈ​ര്യ​പൂ​ര്‍​വം ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നും സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും പ്രാ​പ്ത​രാ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​മാ​ണു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് 1000 രൂ​പ സ്റ്റൈ​പ്പ​ന്‍റ് ന​ല്‍​കും. മി​നി​മം യോ​ഗ്യ​ത പ​ത്താം ക്ലാ​സ് പ​ഠ​നം. 35നു​മേ​ല്‍ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​ക​ള്‍, വി​വാ​ഹ​മോ​ചി​ത​ര്‍, അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ര്‍, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്ക​വും നി​ല​വി​ല്‍ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​മാ​യ​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കു മു​ന്‍​ഗ​ണ​ന ന​ല്‍​കും.
പ​രി​ശീ​ല​ന​ത്തി​ലൂ​ടെ തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ വ​നി​ത​ക​ള്‍​ക്കു സ്വ​ന്ത​മാ​യി യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ച്ച് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഭാ​വി​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​നും വേ​ണ്ട സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നു​മാ​ണു വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ (പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, തൊ​ഴി​ല്‍ പ​രി​ച​യം, നി​ല​വി​ല്‍ ഏ​തെ​ങ്കി​ലും തൊ​ഴി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ആ ​വി​വ​രം, വാ​ര്‍​ഷി​ക കു​ടും​ബ വ​രു​മാ​നം, എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള) വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷന്‍റെ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫി​സു​ക​ളി​ല്‍ 21നു ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www. kswdc.org 0471 2454570, 89.