നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് കൊല്ലത്ത് ആ​രം​ഭി​ച്ചു
Sunday, May 15, 2022 12:58 AM IST
കൊ​ല്ലം : ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡ്രീം (​ഡ്ര​ഗ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മെ​ന്‍റ് റി​ങ്) എ​ന്ന പ്രോ​ജ​ക്റ്റ്ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ക്രി​സ്തു​രാ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ശ് ​സി.​ജെ ആ​ന്‍റണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കൊ​ല്ലം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബി.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് അം​ഗം സ​ന​ൽ വെ​ള്ളി​മ​ൺ എ​സ്പി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ അ​നി​ൽ എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ ക്രി​സ്തു​രാ​ജ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഫ്രാ​ൻ​സി​സ്, ചൈ​ൽ​ഡ്ലൈ​ൻ കോ​ഡി​നേ​റ്റ​ർ ഗോ​ഡ്വി​ൻ മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും എ​ന്ന സാ​മൂ​ഹി​ക വി​പ​ത്തി​നെ​തി​രെ പോ​രാ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ ക്രി​സ്തു​രാ​ജ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ റോ​യ്സ്റ്റ​ൺ, എ​സ്പി സി ​ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​വീ​ൺ ജോ​സ​ഫ് , ജ്യോ​തി​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.