കാ​റ്റാ​ടി മ​ല​യി​ലെ ദേ​വ​സ​ഹാ​യം പി​ള​ള​യും മൂ​താ​ക്ക​ര​യി​ലെ ബി​ഷ​പ് ക്ല​മ​ന്‍റ് ജോ​സ​ഫും
Sunday, May 15, 2022 12:58 AM IST
കൊ​ല്ലം : മൂ​താ​ക്ക​ര വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ദേ​വാ​ല​യം കൊ​ല്ലം രൂ​പ​ത​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഈ ​ദേ​വാ​ല​ത്തി​ലാ​ണ് ഇ​ന്ന് പ​രി​ശു​ദ്ധ ഫ്രാ​ൻ​സി​സ് പാ​പ്പ വ​ത്തി​ക്കാ​ൻ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ദേ​വ​സ​ഹാ​യം പി​ള്ള​യെ കു​റി​ച്ച് പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​ന് പ്ര​ഥ​മ വി​വ​രം ന​ൽ​കി​യ ബി​ഷ​പ് ക്ലെ​മ​ന്‍റ് ജോ​സ​ഫ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്.

1752 ജ​നു​വ​രി 14 ന് ​ത​മി​ഴ​ക​ത്തെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ അ​ര​ൽ​വാ​യ് മൊ​ഴി​യി​ൽ (കാ​റ്റാ​ടി മ​ല ) വ​ച്ച് ക്രി​സ്തു​വി​നെ പ്ര​തി ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ ധീ​ര ര​ക്ത​സാ​ക്ഷി​ത്വം 1756 ന​വം​ബ​ർ 14 ന് ​ത​ന്‍റെ പ​ഞ്ച​ൽ​സ​ര രേ​ഖ വ​ഴി ബി​ഷ​പ് ക്ലെ​മ​ന്‍റ്് ജോ​സ​ഫ് കൊ​ളോ​ക്കേ ല​യി​ഷ അ​ന്ന​ത്തെ മാ​ർ​പാ​പ്പ ആ​യ പ​രി​ശു​ദ്ധ ബ​ന​ഡി​ക്റ്റ് 14-ാം പാ​പ്പാ​യെ അ​റി​യു​ക്കു​ക​യാ​യി​രു​ന്നു.

1745 മു​ത​ൽ 1771 വ​രെ മെ​ത്രാ​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ശ്രീ​ല​ങ്ക​യു​ടേ​യും തെ​ക്കേ ഇ​ന്ത്യ​യു​ടേ​യും അ​ജ​പാ​ല​ന ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്നു. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത് കൊ​ല്ലം മൂ​താ​ക്ക​ര പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള പ്ലാ​മൂ​ട് ത​റ​വാ​ട്ടി​ലാ​യി​രു​ന്നു. മൂ​താ​ക്ക​ര​യി​ൽ താ​മ​സി​ച്ച് അ​ദ്ദേ​ഹം ത​യാ​റാ​ക്കി​യ ഈ ​രേ​ഖ ദേ​വ​സ​ഹാ​യം പി​ള്ള​യെ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്താ​ൻ ക​ത്തോ​ലി​ക്ക സ​ഭ പ​രി​ഗ​ണി​ച്ച പ്ര​ധാ​ന രേ​ഖ​ക​ളി​ലൊ​ന്നാ​ണ്.

ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ​നാ​മ​ക​ര​ണ​ത്തോ​ടൊ​പ്പം ബി​ഷ​പ് ക്ല​മ​ന്‍റ് ജോ​സ​ഫും മൂ​താ​ക്ക​ര പ​ള്ളി​യും ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ക്കു​ക​യാ​ണ്. മൂ​താ​ക്ക​ര പ​ഴ​യ ദേ​വാ​ല​യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന 1771 ൽ ​കാ​ലം ചെ​യ്ത ബി​ഷ​പ് ക്ല​മ​ന്‍റ് ജോ​സ​ഫി​ന്‍റെ 251 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ല്ല​റ​യി​ൽ 18-ാം നൂ​റ്റാ​ണ്ടി​ലെ റോ​മി​ല സ​ഭാ​മു​ദ്ര ആ​ലേ​ഖ​നം ചെ​യ്ത ശി​ലാ​ഫ​ല​കം കാ​ണാം. ബി​ഷ​പ് ക്ലെ​മ​ന്‍റ് ജോ​സ​ഫി​ന്‍റെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ഈ ​ക​ബ​റി​ടം കാ​ണാ​നും മാ​ധ്യ​സ്ഥ്യം വ​ഹി​ക്കാ​നും ഗ​വേ​ഷ​ണം ന​ട​ത്താ​നു​മൊ​ക്കെ ആ​ളു​ക​ൾ എ​ത്താ​റു​ണ്ട്.

ഈ​ശോ സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം ക​ല്ല​റ​യി​ൽ ദൈ​നം​ദി​ന പ്രാ​ർ​ഥന ന​ട​ക്കു​ന്ന​തി​നൊ​പ്പം ജ​നു​വ​രി 31 അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കു​ക​യും ചെ​യ്യു​ന്നു.
1712 ൽ ​വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടേ​യും ദേ​വ​കി അ​മ്മ​യു​ടേ​യും മ​ക​നാ​യി ജ​നി​ച്ച നീ​ല​ക​ണ്ഠ​പി​ള്ള 1745 ൽ ​ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച് ദേ​വ​സ​ഹാ​യം പി​ള്ള​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഏ​ഴു​വ​ർ​ഷം ക്രി​സ്തു​വി​ശ്വാ​സ​ത്തി​ൽ അ​ടി​യു​റ​ച്ച് ജീ​വി​ക്കു​ക​യും ത​നി​ക്ക് ല​ഭി​ച്ച സു​വി​ശേ​ഷ വെ​ളി​ച്ചം മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹം 1752 ൽ ​ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കു​ക​യാ​യി​രു​ന്നു.