പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സ്പെ​ഷലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കണം
Sunday, May 15, 2022 1:01 AM IST
പു​ന​ലൂ​ർ: പ​ത്തു​നി​ല കെ​ട്ടി​ട​വും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും നി​ല​വി​ൽ വ​ന്നി​ട്ടും പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സ്പെ​ഷലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കാ​ത്ത​ത് വ​ലി​യ തി​രി​ച്ച​ടി​യാ​കു​ന്നു.

കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​നി​യും ഡോ​ക്ട​ർ​മാ​ർ എ​ത്തി​യി​ട്ടി​ല്ല. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ മു​മ്പ് ഡോ​ക്ട​ർ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം ഡോ​ക്ട​റു​ടെ സേ​വ​ന​വും ല​ഭി​ച്ചി​രു​ന്നു. ​എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ ഡോ​ക്ട​റി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ഇ​തു​മൂ​ലം രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു.

സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​യ്ക്കു​ന്ന ത​ര​ത്തി​ൽ സ്പെ​ഷലിസ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി സ്പെ​ഷലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ നി​യ​മി​യ്ക്ക​ണം.​

ഈ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ ഉ​റ​പ്പ് ഇ​തു​വ​രെ​യും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. പ​ത്തു​നി​ല കെ​ട്ടി​ട​വും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും നി​ല​വി​ൽ വ​ന്നി​ട്ടും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ രോ​ഗി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.