സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ൾ​ക്ക് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ സ്വീ​ക​ര​ണം
Sunday, May 15, 2022 1:01 AM IST
കൊ​ട്ടാ​ര​ക്ക​ര:​ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ട ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ. 75 -ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ കേ​ര​ള ടീ​മി​ന് സ്വീ​ക​ര​ണം ഒ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു.

6 നു ​വൈ​കുന്നേരം നാ​ലിനാ​ണ് റോ​ഡ്ഷോയി​ലൂ​ടെ​യാ​ണ് ടീം ​അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​ർ പോ​ലും സ്വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന മു​ന്പെ​യാ​ണ് ഒ​രു ന​ഗ​ര​സ​ഭ കേ​ര​ള​ത്തി​ന് അ​ഭി​മാ​നാ​യ ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ​ക്കു സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്ന​തു എ​ന്ന​ത് ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട് .
കേ​ര​ള​ത്തി​ന്‍റെ ജെ​ഴ്‌​സി അ​ണി​ഞ്ഞു സ​ന്തോ​ഷ് ട്രോ​ഫി​യു​മാ​യി എ​ത്തു​ന്ന താ​ര​ങ്ങ​ളെ പു​ല​മ​ണി​ൽ നി​ന്നും തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്വീ​ക​രി​ച്ചു ചെ​ണ്ട​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ റോ​ഡ് ഷോ ആ​യി ച​ന്ത​മു​ക്കി​ലെ പ്ര​സ് ക്ല​ബ് മൈ​താ​നി​യി​ൽ എ​ത്തി​ക്കും. അ​വി​ടെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ താ​ര​ങ്ങ​ളെ മൊ​ന്‍റോ​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ക്കും സ​മ്മാന​മാ​യി എംജിഎം ​ഗ്രൂ​പ്പ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ടീ​മി​ന് ന​ൽ​കും.
പ​രി​പാ​ടി​യി​ൽ മ​ന്ത്രി​മാ​രാ​യ കെ.എ​ൻ ബാ​ല​ഗോ​പാ​ൽ, ചി​ഞ്ചു റാ​ണി, കൊ​ടി​കു​ന്നി​ൽ സു​രേ​ഷ് എംപി, വി​വി​ധ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റുമ​ാർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ ​ഷാ​ജു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ മേ​നോ​ൻ , വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ മാ​ൻ എ​സ് ആ​ർ ര​മേ​ശ്, സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​വ് മു​ൻ ക്യാ​പ്റ്റ​ൻ കു​രി​കേ​ശ് മാ​ത്യു, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​രു​ൺ കാ​ടം​കു​ളം, ഫി​ലി​പ് എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.