അ​ഗ​സ്ത്യ​ക്കോ​ട് ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​ബ​ന്ധ​ക​ല​ശ​ം 25 മു​ത​ല്‍
Thursday, May 19, 2022 10:21 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​ക്കോ​ട് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​ബ​ന്ധ​ക​ല​ശ​വും സ​ഹ്ര​ക​ല​ശ​പൂ​ജ​യും 25 മു​ത​ല്‍ 31വ​രെ ന​ട​ക്കും. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ന​ട​ന്ന അ​ഷ്ട​മം​ഗ​ല ദേ​വ​പ്ര​ശ്ന​ത്തി​ൽ നി​ർ​ദേശി​ച്ച പ​രി​ഹാ​ര​ക്രി​യ​ക​ളു​ടെ സ​മാ​പ​ന ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൂ​ജ​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്രം ത​ന്ത്രി ര​മേ​ശ് ഭാ​നു​ഭാ​നു​പ​ണ്ടാ​ര​ത്തി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന പൂ​ജ​ക​ള്‍​ക്ക് ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
25ന് ​രാ​വി​ലെ ന​ട​ക്കു​ന്ന മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൂ​ജ​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​മെ​ന്നു പത്രസ​മ്മേ​ള​ന​ത്തി​ല്‍ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ, സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ, വൈ​സ്പ്ര​സി​ഡ​ന്‍റ് സോ​ജു ത​ങ്ക​പ്പ​ൻ, സി.​റ്റി വേ​ണു​ഗോ​പാ​ൽ, മു​ര​ളീ​ധ​ര​ൻ​പി​ള്ള, സു​രേ​ഷ്ബാ​ബു, ആ​ർ.​എ​സ്.​ബി​ജു, സൂ​ര്യ​ലാ​ൽ, സു​രേ​ഷ്കു​മാ​ർ, അ​ജി താ​ഴേ​വി​ള, വി​ക്ര​മ​ൻ നാ​യ​ർ, അ​ജി​ത് തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

​വൈഎംഎയി​ൽ പെ​ൺ വാ​യ​ന മ​ത്സ​രം ന​ട​ത്തി

കു​ണ്ട​റ: കു​ണ്ട​റ പ​ള്ളി​മു​ക്ക് വൈഎംഎ ​ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ങ് റൂ​മിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ൺ​വാ​യ​ന മ​ത്സ​രം ന​ട​ത്തി.
വാ​യ​ന മ​ത്സ​രം ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഫാ. ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി രാ​ജു സ​ക്ക​റി​യ, കു​ണ്ട​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി തോ​മ​സ് എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.