ചവറയിൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, May 19, 2022 11:27 PM IST
ച​വ​റ : കെ​എം​എം​എ​ൽ ടി.​പി, എം.​എ​സ് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ​എം​എം​എ​ൽ റി​ട്ട​യേ​ർ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 21 ന് ​രാ​വി​ലെ 9ന് ​ച​വ​റ ബേ​ബി​ജോ​ൺ ഷ​ഷ്ഠ്യ​ബ്ദി പൂ​ർ​ത്തി സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. വാ​ർ​ഷി​ക പൊ​തു​യോ​ഗം കെ​എം​എം​എ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജെ. ​ച​ന്ദ്ര​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കെഎംഎംഎ​ൽ റി​ട്ട​യേ​ർ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ത​ട്ടി​പ്പ്;
യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ട്ടാ​ര​ക്ക​ര : മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് സ്വ​കാ​ര്യ ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ളെ റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ടൂ​ർ ഏ​ഴം​കു​ളം നെ​ടു​മ​ൺ മ​ല​യി​ൽ ഹൗ​സി​ൽ സു​കേ​ഷ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കൊ​ട്ടാ​ര​ക്ക​ര മു​സ്‌​ലിം സ്ട്രീ​റ്റി​ലു​ള്ള സൗ​മ്യ ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ​ത്തി ഭാ​ര്യ​യെ ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും സ​ർ​ജ​റി​ക്ക് വേ​ണ്ടി​യാ​ണെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ര​ണ്ട​ര പ​വ​ൻ തൂ​ക്ക​മു​ള്ള മു​ക്കു​പ​ണ്ട​ങ്ങ​ളാ​യ വ​ള​ക​ൾ പ​ണ​യം വ​ച്ചു 65000 രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. ഫി​നാ​ൻ​സ് സ്ഥാ​പ​ത്തി​ന്‍റെ ഉ​ട​മ​യു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് കേ​സെ​ടു​ത്തു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ച്ച് ഒ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​മാ​രാ​യ വി​ശ്വ​നാ​ഥ​ൻ, ജോ​ൺ​സ​ൻ കെ, ​നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.