ലൂ​ർ​ദ്പു​രം മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഇ​ന്ന് സ​മാ​പി​ക്കും
Saturday, May 21, 2022 11:22 PM IST
ച​വ​റ സൗ​ത്ത്: ഫ്രാ​ൻ​സി​ലെ ലൂ​ർ​ദി​ൽ നി​ന്ന് മാ​തൃ​തി​രു​സ്വ​രൂ​പം എ​ത്തി​യ​തി​ന്‍റെ ഷ​ഷ്ഠി​പൂ​ർ​ത്തി ആ​ഘോ​ഷ​മാ​യി ന​ട​ത്തു​ന്ന ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള മ​രി​യ​ൻ തീ​ർ​ഥാ​ട​നം 22ന് ​സ​മാ​പി​ക്കും.

ഇ​ന്ന​ലെ സെ​യ്ന്‍റ്സ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കൂ​ട്ടാ​യ്മ ഫാ​. ഫി​ൽ​സ​ൺ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​. മ​നോ​ജ് ആ​ന്‍റ​ണി വേ​സ്പ​ര ന​യി​ച്ചു. ഫാ​. ജെ​യ്സ​ൺ ജോ​സ​ഫ് മ​രി​യ​ദൂ​ത് ന​ൽ​കി. തു​ട​ർ​ന്ന് മ​രി​യ​ൻ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് നേ​തൃത്വം ന​ൽ​കി.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യ്ക്കും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും ബി​ഷ​പ് ഡോ.പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.വൈ​കു​ന്നേ​രം അ​ഞ്ചി​ന് തീ​ർ​ഥാ​ട​ന സ​മാ​പ​ന ക​ർ​മങ്ങ​ൾ​ക്ക് ഫാ. ഫ്രാ​ങ്ക്ളി​ൻ ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം ന​ൽ​കും. ഫാ. ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​റി പ്ര​സം​ഗി​ക്കും. കൊ​ടി​യി​റ​ക്കി​ന് ശേ​ഷം സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​കം ഫാ.ലി​ൻ​സ​ൺ ആ​റാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.