ജൈ​വ​വൈ​വിധ്യ ദി​നാ​ഘോ​ഷം ഇ​ന്ന്
Saturday, May 21, 2022 11:52 PM IST
കൊല്ലം: അ​ന്താ​രാ​ഷ്ട്ര ജൈ​വ​വൈ​വി​ദ്ധ്യ ദി​നാ​ഘോ​ഷം കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍, ബ​യോ​ഡൈ​വെ​ഴ്‌​സി​റ്റി മാ​നേ​ജ്‌​മെന്‍റ് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ക്കും. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തിന് ബീ​ച്ചി​ലെ മ​ഹാ​ത്മാ ഗാ​ന്ധി പാ​ര്‍​ക്കി​ന് എ​തി​ര്‍​വ​ശ​ത്ത് മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​കും. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​രാ​യ എ.​കെ. സ​വാ​ദ്, എ​സ്. ഗീ​താ​കു​മാ​രി, എ​സ്. ജ​യ​ന്‍, യു. ​പ​വി​ത്ര, ജി. ​ഉ​ദ​യ​കു​മാ​ര്‍, എ​സ്. സ​വി​താ ദേ​വി, ഹ​ണി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജോ​ര്‍​ജ്ജ് ഡി. ​കാ​ട്ടി​ല്‍, ടി. ​ജി. ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.