വീ​ട് അ​നു​വ​ദി​ച്ചി​ട്ടും ത​ല ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ വി​ധ​വ​യും മ​ക​നും
Sunday, May 22, 2022 11:12 PM IST
ചാ​ത്ത​ന്നൂ​ർ: ലൈ​ഫ് മി​ഷ​ൻ വ​ഴി വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും ത​ല ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ വി​ധ​വ​യും കു​ടും​ബ​വും. ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് സു​മി മ​ന്ദി​ര​ത്തി​ൽ സു​ധാ​സി​നി​യും മ​ക്ക​ളു​മാ​ണ് വീ​ടി​ല്ലാ​തെ ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റും അ​ന്തി​യു​റ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​യ​ത്.

ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ വീ​ട് മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. 2020-ൽ ​ലൈ​ഫ് മി​ഷ​നി​ലൂ​ടെ ഇ​വ​ർ​ക്ക് വീ​ട് അ​നു​വ​ദി​ച്ചു​വെ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി സു​ധാ​സി​നി പ​റ‍​യു​ന്നു. എ​ന്നാ​ൽ അ​ന്നു​മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഇ​തു​വ​രേ​യും വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

വീ​ട് ത​ക​ർ​ന്നു വീ​ണി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ് ഈ ​വീ‌​ട്ട​മ്മ. ഈ ​വ​രു​മാ​നം തി​ക​യാ​ത്ത​തി​നാ​ൽ ഇ​ല​ക്ടോ​ണി​ക്സി​ൽ ഡി​പ്ലോ​മ ക​ഴി​ഞ്ഞ മ​ക​ൻ സു​മി​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക് പോ​കു​ക​യ​ണ്. സു​ധാ​സി​നി​ക്ക് വി​വാ​ഹി​ത​യാ​യ ഒ​രു മ​ക​ൾ കൂ​ടി​യു​ണ്ട്. ഇ​പ്പോ​ൾ ഈ ​കു​ടും​ബം വീ​ട് കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ആ​ദി​ച്ച​ന​ല്ലൂ​രി​ൽ വാ​ട​ക​യ്്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​ണ്.