വ​യോ​ധി​ക​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മം: യു​വാ​ക്ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി
Sunday, May 22, 2022 11:12 PM IST
തെ​ന്മ​ല: തെ​ന്മ​ല​യി​ല്‍ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്നു ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. തെ​ന്മ​ല പ​റ​ക്കു​ള​ത്ത് മ​റി​യാ​മ്മ​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ര​ണ്ടം​ഗ സം​ഘം അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.
മ​റി​യാ​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ യു​വാ​ക്ക​ളെ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ഒ​റ്റ​ക്ക​ൽ സ്വ​ദേ​ശി റി​നു ആ​ന്‍റ​ണി, കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി മ​നു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.
മ​റി​യാ​മ​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ഇ​രു​വ​രെ​യും ക​ണ്ട മ​റി​യാ​മ്മ ഭ​യ​ന്ന് ക​ത​ക് അ​ട​യ്ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ത​ട​ഞ്ഞ യു​വാ​ക്ക​ള്‍ ഇ​വ​രെ ക​ട​ന്നു പി​ടി​ക്കു​ക​യും മ​ര്‍​ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
ഒ​രാ​ളെ ത​ള്ളി നി​ല​ത്തി​ട്ട മ​റി​യാ​മ്മ നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടി തെ​ന്മ​ല പോ​ലീ​സി​നു കൈ​മാ​റി. പി​ന്നീ​ട് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
കൊ​ല്ലം: ക​ർ​മ​ല റാ​ണി ട്രെ​യി​നിം​ഗ് കോ​ളേ​ജി​ൽ ബി​എ​ഡ് ഫി​സി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​രു ഗ​സ്റ്റ് ല​ക്ച​റ​റെ ആ​വ​ശ്യ​മു​ണ്ട ്്. കൊ​ല്ലം കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ പാ​ന​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​പേ​ക്ഷ​യോ​ടൊ​പ്പം വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം നേ​രി​ട്ട് അ​ഭി​മു​ഖ​ത്തി​ന് ജൂ​ണ്‍ നാ​ലി​ന് രാ​വി​ലെ 10 ന് ​കോ​ളേ​ജി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.