കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് മി​ക​വി​ന്‍റെ അം​ഗീ​കാ​രം
Sunday, May 22, 2022 11:12 PM IST
അ​ഞ്ച​ല്‍ : മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ര്‍​ക്കാ​രി​ന്‍റെ മ​റ്റൊ​രു അം​ഗീ​കാ​രം കൂ​ടി കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു.
ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് 100 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച​ത്തി​നാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ല്‍ കു​ള​ത്തു​പ്പു​ഴ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ കേ​ര​ളാ​ബാ​ങ്ക് ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പി.​അ​നി​ൽ​കു​മാ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണ് ല​ഭി​ച്ച പ​ദ്ധ​തി വി​ഹി​തം 100ശ​ത​മാ​ന വും ​ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ച​ത്.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 63165000 രൂ​പ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 14555000 രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 3842000 രൂ​പ​യും അ​ട​ക്കം എ​ട്ടു​കോ​ടി പ​തി​ന​ഞ്ച് ല​ക്ഷ​ത്തി അ​റു​പ​ത്തി​ര​ണ്ടാ​യി​രം രൂ​പ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം പ​ദ്ധ​തി വി​ഹി​ത​മാ​യി പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച​ത്.
സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന വി​ഹി​ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ക്കാ​ത്ത​ത് പ​ര​ക്കെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് കു​ള​ത്തു​പ്പു​ഴ​യു​ടെ ച​രി​ത്ര നേ​ട്ടം എ​ന്ന​ത് ശ്ര​ദ്ധേ​യം. വ്യ​ത്യ​സ്ത​മാ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യ കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന് ഇ​തി​നോ​ട​കം നി​ര​വ​ധി പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വ​ര്‍​ത്ത​ന മി​ക​വി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​ന്‍​പ​ത്തി​യ​ഞ്ചാം സ്ഥാ​ന​ത്ത് എ​ത്തി​യ കു​ള​ത്തു​പ്പു​ഴ ശു​ചി​ത്വ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി​യി​രു​ന്നു.
കൂ​ട്ടാ​യ പ​രി​ശ്ര​മം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ച​രി​ത്ര നേ​ട്ട​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ക​ഴി​യു​ന്ന​തെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍, ജീ​വ​ന​ക്കാ​ര്‍, വി​വി​ധ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, നാ​ട്ടു​കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ഈ ​ച​രി​ത്ര നേ​ട്ട​ത്തി​ല്‍ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.