ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് ; മ​യ്യ​നാ​ട് തു​ട​ക്ക​മാ​യി
Sunday, May 22, 2022 11:13 PM IST
കൊല്ലം: കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി ഭ​ക്ഷ്യ​സ്വ​യം​പ​ര്യാ​പ്ത​ത ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​ക്ക് മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​നം മു​ഖ​ത്ത​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി. ​യ​ശോ​ദ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.
മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ. ​ഷാ​ഹി​ദ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സെ​ല്‍​വി, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​ര സ​മി​തി അ​ദ്ധ്യ​ക്ഷ​രാ​യ ഡി.​ഷീ​ല, എ​സ്. ചി​ത്ര, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ ബി​ജു, കെ. ​ഷീ​ല, ആ​ര്‍.​സീ​ലി​യ, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍​ദ്ര വി​ശ്വം, കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​അ​നൂ​പ് ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.