കുണ്ടറ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിരണ്ടാമത് രക്തസാക്ഷിദിനം ആചരിച്ചു. പേരയം ജംഗ്ഷനിൽ നടന്ന പുഷ്പാർച്ചനയ്ക്കും അനുസ്മരണത്തിനും പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, മനു സോമൻ, അമ്പിയിൽ രാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ആന്റണി, പ്രവീൺ രാജൻ, പേരയം നിഥിൻ എന്നിവർ നേതൃത്വംനൽകി.
പെരുമ്പുഴ രാജീവ്ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചാരണവും വാർഷിക ആഘോഷവും നടത്തി. ട്രസ്റ്റ് ഓഫീസിൽ പേരയം പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അനീഷ് പടപ്പക്കര ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എൻ.ജോയ് അധ്യക്ഷത വഹിച്ചു.
ഭരണസമിതിയങ്ങവും മുതിർന്ന കോൺഗ്രസ് നേതാവുമായ കുരിവിള ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ തുണ്ടിൽ വിനയകുമാർ ഭരണസമിതി അംഗങ്ങളായ ശ്രീനിവാസൻ മംഗലത്ത്, സന്തോഷ് വിശാഖം, പ്രദീപ് പെരുംപുഴ, ട്രസ്റ്റ് സെക്രട്ടറി ആർ മനോഹരൻ, ഡയസ് ജോർജ്, എൻ ബൈജു, ഫസലുദിൻ, സുന്ദർദാസ്, അംബിക രാമചന്ദ്രൻ, ജോൺ ഫിലിപ്, മോഹനൻ കോവിൽമുക്ക്, വിജയകുമാർ പെരുമ്പുഴ എന്നിവർ പ്രസംഗിച്ചു.