ജൈവവൈവിധ്യ നഗരമാകാൻ കൊല്ലം; ഹരിത നഗരം പദ്ധതിക്ക് ഒന്നര കോടി
Monday, May 23, 2022 11:16 PM IST
കൊ​ല്ലം: ന​ഗ​ര​ത്തെ ജൈ​വ​വൈ​വി​ധ്യ സ​മ്പ​ന്ന​മാ​ക്കാ​ൻ ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മേ​യ​ർ പ്ര​സ​ന്ന ഏ​ർ​ണെ​സ്റ്റ്. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും ബ​യോ​ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ജൈ​വ​വൈ​വി​ധ്യ ദി​നാ​ച​ര​ണം ബീ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മേ​യ​ർ.

റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത ന​ഗ​രം പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്ന​ര കോ​ടി രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ്ഥ​ല ല​ഭ്യ​ത​യ​നു​സ​രി​ച്ച് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​യ്യാ​യി​ര​ത്തോ​ളം മ​ര​ങ്ങ​ൾ ന​ടും. ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​ക്ക് മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കി​യെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​യി. ജൈ​വ​വൈ​വി​ധ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി പാ​ർ​ക്കി​ന് മു​ന്നി​ലു​ള്ള കോ​ർ​പ്പ​റേ​ഷ​ന്‍റെ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ പ​രി​സ​ര​ത്ത് ഫ​ല​വൃ​ക്ഷ​തൈ​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും ന​ട്ടു. ആംഗൻ​വാ​ടി​ക​ൾ, ഘ​ട​ക​സ്ഥാ​പ​ന​ങ്ങ​ൾ, പി​എ​ച്ച്സി- സി​എ​ച്ച് സി​ക​ൾ, കോ​ർ​പ്പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ​ല​വൃ​ക്ഷ- ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും ന​ടും.

കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​സ്.ഗീ​താ​കു​മാ​രി,എ​സ്.ജ​യ​ൻ, ജി.​ഉ​ദ​യ​കു​മാ​ർ, എ​സ്.സ​വി​ത ദേ​വി, കൗ​ൺ​സി​ല​ർ​മാ​ർ, കെ​എ​സ്എ​സ്പി എ​ൻ​വ​യോ​ൺ​മെന്‍റ് സ​മി​തി ചെ​യ​ർ​മാ​നും എ​ൻ​വ​യോ​ൺ​മെന്‍റ് സ്റ്റ​ഡി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ജോ​ർ​ജ്.​എ​ഫ്. ഡി​ക്രൂ​സ്, എ​സ്എ​ൻ കോ​ളേ​ജ് സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി. റ്റി.​സു​ലേ​ഖ, ടി​കെഎം ​കോ​ളേ​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​പ്രി​യ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.