ആംഗൻവാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, May 23, 2022 11:16 PM IST
ചാ​ത്ത​ന്നൂ​ർ:​ചി​റ​ക്ക​ര​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചാ​ലും​മൂ​ട് 108-ാം ന​മ്പ​ർ ആംഗൻ​വാ​ടി കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ന​ട​ന്നു.​കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തി​യശേ​ഷം ഗ്രാ​മ പ​ഞ്ചാ​യ​ത്തോ ഐ ​സി ഡി ​എ​സ് വ​കു​പ്പോ അ​റി​യാ​തെ സി​പിഎം ​പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്ഘാ​ട​നം ന​ട​ത്തി വി​വാ​ദം സൃ​ഷ്ടി​ച്ച​താ​ണ് ഈ ​ആംഗൻവാടി.
ഇവിടുത്തെ കു​ട്ടി​ക​ൾ സ​മീ​പ​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്. മ​ഴ​പെ​യ്താ​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ൽ പ​ഠി​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ദു​രി​ത​ത്തെ​ക്കു​റി​ച്ച് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ചേ​ർ​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യാ​ണ് ആംഗൻ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി. ​സു​ശീ​ല​ദേ​വി ആംഗൻ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ബി​പ​ര​മേ​ശ്വ​ര​ൻ അ​ദധ്യ​ക്ഷ​ത​യാ​യി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ​ദി​ലീ​പ് ഹ​രി​ദാ​സ​ൻ, വി​നി​ത​ദി​പു, ജ​യ​കു​മാ​ർ, മേ​രി​റോ​സ്, സു​ജ​യ് കു​മാ​ർ, രാ​ഗി​ണി, ര​തീ​ഷ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ വി.​ആ​ർ, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ദീ​പ കെ.​എ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.