അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 27, 2022 12:01 AM IST
കൊല്ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ചാ​ത്ത​ന്നൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2022-23 അ​ധ്യ​യ​ന വ​ര്‍​ഷം ട്യൂ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്, ഹി​ന്ദി, ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ്, നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്കും യു.​പി വി​ഭാ​ഗ​ത്തി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കു​മാ​ണ് ട്യൂ​ഷ​ന്‍ ന​ല്‍​കേ​ണ്ട​ത്. നി​ശ്ചി​ത വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ബി.​എ​ഡും ആ​ണ് യോ​ഗ്യ​ത.
പ്ര​തി​മാ​സം 30 മ​ണി​ക്കൂ​ര്‍ ട്യൂ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​ന് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്ക് 4000 രൂ​പ​യും യു.​പി വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്ക് 3000 രൂ​പ​യു​മാ​ണ് ഹോ​ണ​റേ​റി​യം. ബ​യോ​ഡാ​റ്റ​യും മ​റ്റു രേ​ഖ​ക​ളും സ​ഹി​തം ജൂ​ണ്‍ മൂ​ന്നി​ന​കം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 8547630035 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക.