സേവന മികവിൽ അനിത മെറാർഡ്
Friday, May 27, 2022 10:54 PM IST
തേ​വ​ല​ക്ക​ര: 2019-20 വ​ർ​ഷ​ക്കാ​ല​ത്ത് അ​രി​ന​ല്ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യി എ​ത്തി​യ​പ്പോ​ൾ അ​നി​ത മെ​റാ​ർ​ഡ് എ​ന്ന അ​ധ്യാ​പി​ക​യ്ക്ക് ത​ന്‍റെ കു​ടും​ബ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന പ്ര​തീ​തി​യാ​യി​രു​ന്നു. 33 വ​ർ​ഷം ഈ ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ബി​യാ​മ്മ ടീ​ച്ച​റി​ന്‍റെ മ​ക​ളും ത​ന്‍റെ ഒ​ന്പ​ത് സ​ഹോ​ദ​ര​ങ്ങ​ളും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തും ഇ​തേ സ്കൂ​ളി​ലാ​യി​രു​ന്നു.
കൊ​ല്ലം വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി​എ​സി​ലെ പ്ര​ഥ​മ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ മാ​നു​വ​ലി​ന്‍റെ​യും ക​ണ​ത്താ​ർ​കു​ന്നം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് യു​പി​എ​സി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യ ഫ്രാ​ൻ​സി​സ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ​യും പൗ​ത്രി​യാ​ണ് അ​നി​ത മെ​റാ​ർ​ഡ്. സ​ബ് ര​ജി​സ്ട്രാ​ർ ആ​യ എ​ഫ്. മെ​റാ​ർ​ഡ് എ​ന്ന പി​താ​വി​ൽ നി​ന്നും ല​ഭി​ച്ച ക​ർ​മ​ധൈ​ര്യ​വും ഉ​ത്സാ​ഹ​വും മ​നോ​ധൈ​ര്യ​വും എ​ന്നും ഉ​യ​ർ​ച്ച​യി​ലേ​ക്ക് മാ​ത്രം ല​ക്ഷ്യ​മി​ട്ടി​രു​ന്ന ജീ​വി​ത ശൈ​ലി​യും എ​ല്ലാം അ​ധ്യാ​പ​ക​വൃ​ദ്ധി​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നു.
തേ​വ​ല​ക്ക​ര ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, അ​സം​പ്ഷ​ൻ കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി, ഫാ​ത്തി​മ കോ​ള​ജ് കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.
പ​തി​നെ​ട്ടാ​മ​ത്തെ വ​യ​സി​ൽ ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ കെ.​എ​ഫ് ഏ​ണ​സ്റ്റി​നെ വി​വാ​ഹം ക​ഴി​ക്കു​ന്പോ​ൾ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മാ​യി​രു​ന്നു മു​ത​ൽ​ക്കൂ​ട്ട്. സ​ബ് ര​ജി​സ്ട്രാ​റാ​യ പി​താ​വി​ന്‍റെ ആ​ഗ്ര​ഹം ഡോ​ക്ട​റാ​യി കാ​ണാ​നാ​യി​രു​ന്നു. കോ​ട്ട​യം ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഡ്മി​ഷ​ൻ നി​ര​സി​ച്ചി​ട്ടാ​ണ് അ​ധ്യാ​പ​ക വൃ​ദ്ധി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. വി​വാ​ഹ​ശേ​ഷം ടി​ടി​സി, ഡി​ഗ്രി, പി​ജി, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ക്വാ​ട്ട​യി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​ഐ​എ​ൽ​ടി​യി​ൽ നി​ന്ന് ബി​എ​ഡ്, ഹി​ന്ദി എം​ഫി​ൽ എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി.
1989ൽ ​ഉ​ളു​ന്തി സ്കൂ​ളി​ൽ ജോ​യി​ൻ ചെ​യ്യു​ക​യും ചെ​യ്തു. ഈ​ശ്വ​ര​കൃ​പ​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹ​ഫ​ല​മാ​യി​ട്ടാ​ണ് ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ത​ന്നെ അ​ധ്യാ​പ​ക​വൃ​ദ്ധി​യി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം.
ലോ​ക്ക്ഡൗ​ൺ കാ​ര​ണം മു​ട​ങ്ങി​പ്പോ​യ ത​ന്‍റെ ഹി​ന്ദി സാ​ഹി​ത്യ​ത്തി​ലു​ള്ള ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ. ഇ​നി​യു​ള്ള ത​ല​മു​റ​യി​ലും അ​ധ്യാ​പ​ക​വൃ​ദ്ധി തു​ട​ർ​ന്ന് പോ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ത​ന്‍റെ മ​ക​ളെ​യും കാ​യം​കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ക​ൻ എം​ബി​എ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ എ​ല്ലാ​വ​രും ത​ന്നെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി അ​ധ്യാ​പ​ക ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു.
ഒ​രു അ​ധ്യാ​പ​ക​ൻ എ​ന്നും വി​ദ്യാ​ർ​ഥി​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട അ​നി​ത ടീ​ച്ച​ർ. പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​ൽ ത​ന്നെ അ​ധ്യാ​പി​ക​യാ​യും പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യും ജോ​ലി ചെ​യ്ത​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ്.
ഹി​ന്ദി സാ​ഹി​ത്യ​ത്തി​ലും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലും മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യി​ട്ടു​ള്ള അ​നി​ത ടീ​ച്ച​ർ ഇ​പ്പോ​ഴും പ​ഠ​ന​ത്തി​ലാ​ണ്. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി 33 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് അ​നി​ത ടീ​ച്ച​ർ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത്. 33 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന​ത്തി​ലൂ​ടെ ടീ​ച്ച​ർ നേ​ടി​യെ​ടു​ത്ത​ത് അ​നേ​കം ശി​ഷ്യ​സ​ന്പ​ത്താ​ണ്.
ഭ​ർ​ത്താ​വ് കെ. ​എ​ഫ് ഏ​ണ​സ്റ്റി​നും മ​ക​ൻ എ​ബി​ൻ ഏ​ണ​സ്റ്റി​നും ഒ​പ്പം ശാ​സ്താം​കോ​ട്ട അ​നു​ഗ്ര​ഹ​യി​ലാ​ണ് താ​മ​സം.