മ​ഹാ​ക​വി പാ​ലാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും സ​ചി​ന്ത വാ​ർ​ഷി​ക​സ​മ്മേ​ള​ന​വും നാ​ളെ
Friday, May 27, 2022 10:54 PM IST
കു​ണ്ട​റ: ചി​ന്താ​ദീ​പ​ത്തി​ന്‍റെ ഒ​മ്പ​താ​മ​ത് മ​ഹാ​ക​വി പാ​ലാ പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണ​വും സ​ചി​ന്ത​യുടെ ​മു​പ്പ​ത്തി​ര​ണ്ടാം ​വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ​നാ​ളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ല്ലം പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ക്കു​മെ​ന്ന് സ​ചി​ന്ത​ ഡ​യ​റ​ക്ട​ർ പ്രി​ൻ​സ് ക​ല്ല​ട അ​റി​യി​ച്ചു
പ​ത്ര​പ്ര​വ​ർ​ത്ത​ക​നും നോ​വ​ലി​സ്റ്റു​മാ​യ പ്ര​ഭാ​ക​ര​ൻ പു​ത്തൂ​ർ​ പു​ര​സ്‌​കാ​ര ജേ​താ​വ് ജ​ല​ജ പ്ര​സാ​ദി​ന് പാ​ലാ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. 25000 രൂ​പ വി​ല​യു​ള്ള എ​ണ്ണ​ച്ഛാ​യ​ചി​ത്ര​വും മ​ഹാ​ക​വി പാ​ലാ​യു​ടെ കൈയൊ​പ്പു​ള്ള ഫ​ല​ക​വും മൊ​മെ​ന്‍റോ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
സ​ചി​ന്ത​യു​ടെ പു​തി​യ സം​രം​ഭ​മാ​യ റേ​ഡി​യോ​സ​ചി​ന്ത​ ഇന്‍റ​ർ നെ​റ്റ് റേ​ഡി​യോ​യു​ടെ ഉ​ദ്ഘാ​ട​നം​ക​വി പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ക്കും. ചടങ്ങിൽ ച​ല​ച്ചി​ത്ര താ​രം റോ​ബി​ൻ തോ​മ​സി​നെ​ ആ​ദ​രി​ക്കും. ജ​ല​ജ പ്ര​സാ​ദ്, ബൈ​ജു പു​നു​ക്ക​ന്നൂ​ർ, പ്രി​ൻ​സ് ക​ല്ല​ട, മാ​ക്സ് പെ​രേ​ര, കി​ഷോ​ർ മു​ള​വ​ന, ലാ​ൽ​സ​ൺ കു​മ്പ​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ക​വി മു​ഖ​ത്ത​ല ക​ലാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. സ​ചി​ന്ത റേ​ഡി​യോ ക്ല​ബം​ഗ​ങ്ങ​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വതരിപ്പിക്കും.